|
പ്രതിസന്ധികള്‍ക്കൊടുവില്‍ ലോകവ്യാപകമായി തിയേറ്ററുകളില്‍ റിലീസായ വിജയ്യുടെ അവസാന ചിത്രം 'ജന നായകന്‍' ആഗോളതലത്തില്‍ 80 കോടിയില്പരം രൂപയും കേരളത്തില്‍ നിന്ന് മാത്രം 5.8 കോടി രൂപയും ആദ്യ ദിനം കളക്ഷന്‍ നേടി. രാവിലെ 6 മുതല്‍ ആരംഭിച്ച ഷോകള്‍ മുതല്‍ ലേറ്റ് നൈറ്റ് ഷോകള്‍ വരെ ഹൗസ്ഫുള്‍ ആകുന്ന കാഴ്ചയാണ് കേരളം ഇന്നലെ കണ്ടത്. തങ്ങളുടെ പ്രിയ നായകന്‍ വിജയ്യെ തിയേറ്ററില്‍ ഒരിക്കല്‍ കൂടി കണ്ട് ആഘോഷമാക്കാന്‍ പ്രായഭേദമന്യേ ജോലിക്കു പോലും അവധി നല്‍കി എത്തിയ ആരാധകര്‍ വിജയുടെ അവസാന ചിത്രം ജനനായകന്‍ അക്ഷരാര്‍ത്ഥത്തില്‍ ഒരു ആഘോഷമായി മാറ്റുകയായിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രിയായ ശേഷം വിജയ്യുടെ ചിത്രം റിലീസായതിനാല്‍ ടൈറ്റില്‍ കാര്‍ഡ് മുതല്‍ എന്‍ഡ് കാര്‍ഡ് വരെ പ്രേക്ഷകരുടെയും ആരാധകരുടെയും സ്‌നേഹം ഒരിക്കല്‍ കൂടി കീഴടക്കി അവരുടെ പ്രിയപ്പെട്ട നടന്റെ പ്രകടനം കണ്ടിറങ്ങുന്ന ഓരോ ആരാധകനും അവസാന ചിത്രം തിയേറ്ററില്‍ കണ്ടിറങ്ങിയ സന്തോഷവും വിജയ്യുടെ അവസാന ചിത്രമെന്നുള്ള വിഷമവും ഒക്കെ ചേര്‍ന്ന വൈകാരികമായ നിമിഷങ്ങള്‍ കൂടി കടന്നു പോകുന്ന നിമിഷങ്ങള്‍ സമ്മാനിച്ച ഷോകളാണ് തിയേറ്ററുകളില്‍ നടക്കുന്നത്. പ്രവര്‍ത്തി ദിനമായിട്ടും രണ്ടാം ദിനവും ഫാസ്റ്റ് ഫില്ലിംഗ്, ഹൗസ് ഫുള്‍ ഷോകളാണ് ചിത്രത്തിന് ലഭിക്കുന്നത്.
എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന 'ജന നായകന്‍' ചിത്രത്തിലെ പ്രധാന റോളുകളില്‍ ബോബി ഡിയോള്‍, പൂജാ ഹെഡ്‌ഗെ, മമിതാ ബൈജു, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, നരേന്‍, പ്രിയാമണി തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. കലാ മൂല്യമുള്ളതും നിലവാരമുള്ളതുമായ സിനിമകള്‍ നിര്‍മിച്ച വെങ്കട്ട് കെ. നാരായണ ആണ് കെ.വി.എന്‍. പ്രൊഡക്ഷന്റെ പേരില്‍ 'ജന നായകന്‍' നിര്‍മിച്ചിരിക്കുന്നത്. ജനനായകന്റെ അണിയറപ്രവര്‍ത്തകര്‍ ഇവരാണ്: ഛായാഗ്രഹണം- സത്യന്‍ സൂര്യന്‍, ആക്ഷന്‍- അനില്‍ അരശ്, ആര്‍ട്ട്- വി. സെല്‍വ കുമാര്‍, കൊറിയോഗ്രഫി- ശേഖര്‍, സുധന്‍, ലിറിക്‌സ്- അറിവ്, കോസ്റ്റ്യൂം പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനര്‍- ഗോപി പ്രസന്ന, മേക്കപ്പ്- നാഗരാജ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- വീര ശങ്കര്‍, പി.ആര്‍.ഒ. ആന്‍ഡ് മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ്: പ്രതീഷ് ശേഖര്‍. |