Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.668 INR  1 EURO=110.8402 INR
ukmalayalampathram.com
Tue 18th Aug 2026
 
 
Teens Corner
  Add your Comment comment
കേരളത്തില്‍ രാസലഹരി കേസില്‍ പിടിയിലാകുന്നത് മൂന്നാമത്തെ അധ്യാപിക: വിതരണക്കാരന്‍ ഡെലിവറി ബോയ് അറസ്റ്റില്‍
Text By: UK Malayalam Pathram
വടകര MDMA കേസില്‍ അറസ്റ്റിലായത് ഡെലിവറി ബോയ്. ഇരിട്ടി സ്വദേശി ജിജില്‍ കുര്യാക്കോസ് ആണ് അറസ്റ്റിലായത്. ഇരിട്ടി സ്വദേശി ജിജില്‍ കുര്യാക്കോസ് ആണ് അറസ്റ്റിലായത്. ഇയാളുടെ അക്കൗണ്ടിലൂടെ നടന്നത് ഒരു കോടിയോളം രൂപയുടെ ഇടപാട്. ലഹരി വാങ്ങാന്‍ എത്തുന്നവര്‍ക്ക് ജിജിലിന്റെ ഗൂഗിള്‍ പേ സ്‌കാനര്‍ നല്‍കി.കേസില്‍ ഇതുവരെ അറസ്റ്റിലായത് 4 പേര്‍, മൂന്നുപേര്‍ അധ്യാപികമാരാണ്. ചൊവ്വാഴ്ച വൈകീട്ടോടെയാണ് ഇയാളെ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.

പേരാമ്പ്ര ബിആര്‍സിയിലെ ഒരു അധ്യാപികയെകൂടി ചൊവ്വാഴ്ച രാവിലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.അറസ്റ്റ് ചെയ്തവരില്‍നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജിജിലിനെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ വടകര എസ്പി ഓഫീസിലാണ് ആദ്യമെത്തിച്ചത്. തുടര്‍ന്ന് ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്നുള്ള കൂടുതല്‍ വിവരങ്ങളും ഡിജിറ്റല്‍ തെളിവുകളും വീണ്ടെടുക്കുന്നതിനായി വടകര സൈബര്‍ സെല്ലിലേക്ക് മാറ്റി.
 
Other News in this category

 
 




 
Close Window