|
പ്രശസ്ത കത്തോലിക്കാ വചനപ്രഘോഷകനും പ്രീച്ചേഴ്സ് ഓഫ് ഡിവൈന്‍ മേഴ്സി സന്യാസസമൂഹത്തിന്റെ സ്ഥാപകനും,അഭിഷേകാഗ്നി കണ്‍വെന്‍ഷനുകളുടെ നേതൃ ശുശ്രൂഷകനുമായ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്ന ഗ്രേറ്റ് എവേക്കനിങ് ഇംഗ്ലീഷ് കണ്‍വെന്‍ഷനും രോഗശാന്തി ശുശ്രൂഷയും 2026 ആഗസ്റ്റ് 1 ശനിയാഴ്ച
ബര്‍മിങ്ഹാമിലെ ബെഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ശുശ്രൂഷകള്‍ വൈകുന്നേരം 4.30-ന്‌സമാപിക്കും.
ഇംഗ്ലണ്ട് വെയില്‍സ് കത്തോലിക്കാ ബിഷപ്പ് കോണ്‍ഫറന്‍സിന്റെ മിഷന്‍ ഡയറക്ടറായ അബട്ട് ഹ്യൂ അലന്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. ഫാ. സേവ്യര്‍ വട്ടായില്‍ മുഖ്യപ്രഭാഷണം നടത്തുകയും രോഗശാന്തി ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കുകയും ചെയ്യും. ഫാ. ഷൈജു നടുവത്താനിയില്‍ (AFCM UK), ബ്രദര്‍ ജോസ് കുര്യാക്കോസ് (AFCM UK) എന്നിവരും ശുശ്രൂഷകളില്‍ പങ്കുചേരും. ഗ്രേറ്റ് എവേക്കനിങ്കണ്‍വെന്‍ഷനില്‍ പ്രശസ്ത ആരാധനാ ബാന്‍ഡ്ആയവണ്‍ ഹോപ്പ് പ്രൊജക്റ്റ് സംഗീതാരാധന നയിക്കും.
കുട്ടികള്‍ക്കായി പ്രത്യേക സമാന്തര ക്ലാസുകള്‍ ഉണ്ടായിരിക്കും.കണ്‍വെന്‍ഷന്‍ നഗരിയില്‍ സൗജന്യ പാര്‍ക്കിങ് സൗകര്യം ലഭ്യമാണ്.ജപമാല പ്രദക്ഷിണം,സ്തുതി ആരാധന, വിശുദ്ധ കുര്‍ബാന,വചനപ്രഘോഷണം, ദിവ്യകാരുണ്യ ആരാധന, രോഗശാന്തി ശുശ്രൂഷ എന്നിവയാണ് ഈ ദിവസത്തെ പ്രധാന ശുശ്രൂഷകള്‍. കുമ്പസാരത്തിനും സ്പിരിച്വല്‍ ഷെയറിങ്ങിനും സൗകര്യമുണ്ടായിരിക്കുന്നതാണ്.
യുകെയുടെ വിവിധ ഭാഗങ്ങളിലുള്ള 29 സ്ഥലങ്ങളില്‍ നിന്ന് കണ്‍വെന്‍ഷനിലേക്ക് കോച്ച് (ബസ്) സൗകര്യം ഉണ്ടായിരിക്കും.പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍ യേശുനാഥന്റെ സ്നേഹവുംകാരുണ്യവും രോഗശാന്തിയും അനുഭവിക്കാനും, വിശ്വാസത്തില്‍ നവീകരിക്കപ്പെടുവാനും ഈ മഹത്തായ ദിവസത്തിലേക്ക് AFCM UK ടീം
ഏവരെയും സ്വാഗതം ചെയ്യുന്നു.
പ്രവേശനം തികച്ചും സൗജന്യമാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് afcmuk.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
അല്ലെങ്കില്‍ ജോസഫ് (07506810177), വില്‍സണ്‍ (07956381337) എന്നിവരുമായി ബന്ധപ്പെടുക. |