Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.8826 INR  1 EURO=109.8539 INR
ukmalayalampathram.com
Wed 22nd Jul 2026
 
 
Teens Corner
  Add your Comment comment
ചര്‍ച്ച് ഓഫ് ഗോഡ് യുകെ & യൂറോപ്പ് മലയാളം സെക്ഷന്‍ 19- മത് വാര്‍ഷിക കോണ്‍ഫറന്‍സ് ഗില്‍ഫോര്‍ഡില്‍
Text By: UK Malayalam Pathram
ഗില്‍ഫോര്‍ഡ് : ചര്‍ച്ച് ഓഫ് ഗോഡ് യു.കെ & യൂറോപ്പ് മലയാളം സെക്ഷന്റെ 19- മത് വാര്‍ഷിക കോണ്‍ഫറന്‍സ് ജൂലൈ 24, 25, 26 തീയതികളില്‍ ഗില്‍ഡ്ഫോര്‍ഡില്‍ നടക്കും. ഇമ്മാനുവേല്‍ ചര്‍ച്ച് ഓഫ് ഗോഡ്, ടോള്‍വര്‍ത്ത് സഭയുടെ നേതൃത്വത്തില്‍ Christ's College, Larch Avenue, Guildford, GU1 1JY എന്ന വിലാസത്തിലാണ് സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്.


''THE PREPARED BRIDE' - 'ഒരുക്കപ്പെട്ട മണവാട്ടി'' എന്നതാണ് ഈ വര്‍ഷത്തെ കോണ്‍ഫറന്‍സിന്റെ മുഖ്യവിഷയം. എഫെസ്യര്‍ 5:26-27 വാക്യങ്ങളെ ആസ്പദമാക്കിയാണ് സമ്മേളനത്തിലെ വിവിധ ശുശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നത്.ചര്‍ച്ച് ഓഫ് ഗോഡ് യു.കെ & യൂറോപ്പ് മലയാളം സെക്ഷന്‍ ഡയറക്ടര്‍ റെവ. ഡോ. ജോ കുര്യന്‍ (UKCCM- Director) പ്രാര്‍ത്ഥിച്ച് സമര്‍പ്പിക്കുന്ന കോണ്‍ഫറന്‍സില്‍ പ്രശസ്ത സുവിശേഷകനായ റെവ. എബി ഐരൂര്‍ (കേരള) മുഖ്യപ്രഭാഷണം നടത്തും.


ശനിയാഴ്ച നടക്കുന്ന യുവജന സമ്മേളനത്തിന്റെ വിവിധ സെഷനുകളില്‍ പാസ്റ്റര്‍ റ്റിജു തോമസ്, പാസ്റ്റര്‍ ബ്ലെസ്സന്‍ മാത്യു എന്നിവര്‍ ദൈവവചന ക്ലാസുകള്‍ നയിക്കും. വെള്ളിയാഴ്ച വൈകിട്ട് 5.30-ന് പൊതുയോഗത്തോടെ കോണ്‍ഫറന്‍സിന് തുടക്കമാകും. ശനിയാഴ്ച രാവിലെ 9.30-നും, ഉച്ചയ്ക്ക് 2 മണിക്കും, വൈകിട്ട് 5.30-നും പൊതുയോഗങ്ങള്‍ നടക്കും. വിവിധ സെഷനുകളിലായി യുവജന സമ്മേളനം, സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍ക്കായുള്ള പ്രത്യേക സെഷന്‍, സഹോദരി സമ്മേളനം എന്നിവയും ക്രമീകരിച്ചിട്ടുണ്ട്.


2025-ലെ സണ്‍ഡേ സ്‌കൂള്‍ പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ് വിതരണവും കോണ്‍ഫറന്‍സിന്റെ ഭാഗമായി നടക്കും. ഞായറാഴ്ച രാവിലെ 9.30-ന് നടക്കുന്ന സംയുക്ത ആരാധനയോടെ മൂന്നു ദിവസത്തെ ആത്മീയ സമ്മേളനം സമാപിക്കും.കോണ്‍ഫറന്‍സിന്റെ വിജയകരമായ നടത്തിപ്പിനായി പാസ്റ്റര്‍ തോമസ് ജോര്‍ജ് - അസിസ്റ്റന്റ് ഡയറക്ടര്‍ & കോണ്‍ഫറന്‍സ് കണ്‍വീനര്‍; പാസ്റ്റര്‍ ബിജു ചെറിയാന്‍ - സെക്രട്ടറി; ബ്രദര്‍ മാമന്‍ ജോര്‍ജ് - ട്രഷറര്‍; പാസ്റ്റര്‍ ജോസ്മോന്‍ പൗലോസ് - കോണ്‍ഫറന്‍സ് സെക്രട്ടറി; പാസ്റ്റര്‍ റിജോയ് സ്റ്റീഫന്‍ - പബ്ലിസിറ്റി ആന്‍ഡ് മീഡിയ; പാസ്റ്റര്‍ വില്‍സണ്‍ മാത്യു, പാസ്റ്റര്‍ സന്തോഷ് കുമാര്‍ - പ്രയര്‍ കോര്‍ഡിനേറ്റര്‍മാര്‍; പാസ്റ്റര്‍ ബ്ലെസ്സണ്‍ തോമസ് - യൂത്ത് കോര്‍ഡിനേറ്റര്‍; ബ്രദര്‍ ബിനു യോഹന്നാന്‍ - സണ്‍ഡേ സ്‌കൂള്‍ ഡയറക്ടര്‍; സിസ്റ്റര്‍ സിമോണി കുര്യന്‍ - ലേഡീസ് മിനിസ്ട്രി എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.
യു.കെ.യുടെ വിവിധ ഭാഗങ്ങളില്‍നിന്നും അയര്‍ലന്‍ഡില്‍നിന്നും മറ്റു രാജ്യങ്ങളില്‍നിന്നുമായി നിരവധി ശുശ്രൂഷകരും വിശ്വാസികളും കോണ്‍ഫറന്‍സില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.ആത്മീയ നവീകരണത്തിനും ദൈവവചന പഠനത്തിനും കൂട്ടായ ആരാധനയ്ക്കും വേദിയാകുന്ന ഈ മഹാസമ്മേളനത്തിലേക്ക് എല്ലാ ദൈവജനങ്ങളെയും സംഘാടകര്‍ ഹാര്‍ദവമായി സ്വാഗതം ചെയ്യുന്നു. കോണ്‍ഫറന്‍സിന്റെ അനുഗ്രഹകരവും വിജയകരവുമായ നടത്തിപ്പിനായി ഏവരുടെയും പ്രാര്‍ത്ഥനയും സഹകരണവും അഭ്യര്‍ഥിക്കുന്നതായും ഭാരവാഹികള്‍ അറിയിച്ചു.


കൂടുതല്‍ വിവരങ്ങള്‍ക്ക്

പാസ്റ്റര്‍ ബിജു ചെറിയാന്‍: 07411 539877

പാസ്റ്റര്‍ തോമസ് ജോര്‍ജ്: 07943 866456
 
Other News in this category

 
 




 
Close Window