Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.8196 INR  1 EURO=110.424 INR
ukmalayalampathram.com
Sat 18th Jul 2026
 
 
Teens Corner
  Add your Comment comment
ദേശീയ ചലച്ചിത്ര പുരസ്‌കാരം: മമ്മൂട്ടി മികച്ച നടന്‍: ഫെമിനിച്ചി ഫാത്തിമ മികച്ച മലയാള സിനിമ
Text By: UK Malayalam Pathram
മമ്മൂട്ടി മികച്ച നടന്‍. ഭ്രമയുഗം സിനിമയിലെ പ്രകടനത്തിനാണ് പുരസ്‌കാരം. കാര്‍ത്തിക് ആര്യനൊപ്പം പുരസ്‌കാരം പങ്കിട്ടു. ചന്ദു ചാമ്പ്യന്‍ എന്ന സിനിമയ്ക്കാണ് കാര്‍ത്തിക്കിന് പുരസ്‌കാരം.
ഭ്രമയുഗം എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് മമ്മൂട്ടിക്ക് പുരസ്‌കാരം. ആര്‍ട്ടിക്കിള്‍ 370 എന്ന ചിത്രത്തിലൂടെ യാമി ഗൗതം മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമ മികച്ച മലയാള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്‌കാരം ഭ്രമയുഗത്തിലൂടെ ഷഹ്നാദ് ജലാല്‍ നേടി. മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം എആര്‍എം എന്ന ചിത്രത്തിലെ ഗാനത്തിന് വൈക്കം വിജയലക്ഷ്മി നേടി. ആനന്ദജ്യോതി സംവിധാനം ചെയ്ത ഭദ്രകാളി നാടകം നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ പ്രത്യേക ജൂറി പരാമര്‍ശം നേടി.

ധനുഷ് സംവിധാനം ചെയ്ത് അഭിനയിച്ച റായനാണ് മികച്ച തമിഴ് സിനിമ. കമ്മിറ്റി കുറോളുവാണ് മികച്ച തെലുങ്ക് സിനിമ. യദു വംശിയാണ് ചിത്രത്തിന്റെ സംവിധായകന്‍. മെയ്യഴകനിലെ സൗണ്ട് മിക്സിങ് എന്‍ജിനീയര്‍ സുരേന്‍ ജി പ്രത്യേക ജൂറി പരാമര്‍ശം നേടി.
 
Other News in this category

 
 




 
Close Window