|
ഡി.എം.കെ അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിനെതിരെ രൂക്ഷ വിമര്‍ശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്. ഗ്രാനൈറ്റ് വ്യവസായി ആര്‍. വീരമണി ഉള്‍പ്പെട്ട ലൈംഗികാതിക്രമ കേസില്‍ അണ്ണാ ഡിഎംകെയുമായി ചേര്‍ന്ന് ഡി.എം.കെ സര്‍ക്കാര്‍ ഈ ഗുരുതരമായ വിഷയം ഒതുക്കിതീര്‍ക്കാന്‍ ശ്രമിച്ചെന്നും വിജയ് ആരോപിച്ചു.
പ്രായപൂര്‍ത്തിയാകത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് ജെം ഗ്രാനൈറ്റ്‌സ് ചെയര്‍മാന്‍ ആര്‍. വീരമണിയെയും ശാന്തി, ഭര്‍ത്താവ് മഹേന്ദ്ര സിംഹന്‍ എന്നിവരെയും കഴിഞ്ഞ ആഗസ്റ്റില്‍ അറസ്റ്റ് ചെയ്തിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡനത്തിനിരയാകുന്ന ദൃശ്യങ്ങളുള്ള പെന്‍ഡ്രൈവുമായി ഒരു ശിശുാവകാശ പ്രവര്‍ത്തകന്‍ ആന്റി-വൈസ് സ്‌ക്വാഡിനെ സമീപിച്ചതിനെ തുടര്‍ന്നാണ് 2025 ഒക്ടോബറില്‍ ഈ സംഭവം പുറത്തറിയുന്നത്.
ഡി.എം.കെ ഭരണകാലത്ത് തന്നെ പരാതി ലഭിച്ചിട്ടും ഈ കുറ്റകൃത്യവും അതിന്റെ ചരിത്രവും അധികൃതര്‍ മൂടിവെച്ചതായി വിജയ് ആരോപിച്ചു. ഒക്ടോബര്‍ 6-ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണ യോഗത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അണ്ണാ ഡിഎംകെ നേതാവ് കെ. മരഗതം കുമാരവേലിന്റെ രാജിക്ക് ശേഷമാണ് ഉപതെരഞ്ഞെടുപ്പ് വന്നത്. പിന്നീട് മരഗതം കുമാരവേല്‍ വിജയിന്റെ പാര്‍ട്ടിയില്‍ ചേരുകയും വീണ്ടും സ്ഥാനാര്‍ത്ഥിയാവുകയും ചെയ്തിരുന്നു. |