|
ശശിധരന്‍ കര്‍ത്തായില്‍ പണം വാങ്ങിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജന്‍. വൈദേകം റിസോര്‍ട്ടുമായി തനിക്ക് ബന്ധമില്ലെന്നും ഇപി ജയരാജന്‍ പറഞ്ഞു. എസ് എന്‍ ശശിധരന്‍ കര്‍ത്തയില്‍ നിന്നും ഇപി ജയരാജന്റെ ഭാര്യയും പണം വാങ്ങിയെന്ന് അനന്തിരവന്‍ ശ്യാംജിത്ത് ഇപി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി ഇപി ജയരാജന്‍ രംഗത്തെത്തിയത്.
ശ്യാംജിത്ത് പല ക്രമക്കേട് ചെയ്ത ആളാണെന്നും തന്റെ ബന്ധു ആയതുകൊണ്ടാണ് നടപടി എടുക്കാതിരുന്നതെന്നും ഇപി ജയരാജന്‍ പറഞ്ഞു. ഒരുപാട് സാമ്പത്തിക ക്രമക്കേട് നടത്തിയിട്ടുണ്ട്. ശ്യംജിത് വൈദേകം പിആര്‍ഒ എന്ന് കാര്‍ഡ് അടിച്ചു പണം വാങ്ങിയെന്നും ഇപി ജയരാജന്‍ ആരോപിച്ചു. ശ്യാംജിത്തിന് എല്ലാ സഹായവും ചെയ്ത് പൊക്കി കൊണ്ടുവന്നിട്ടുണ്ടെന്നും താന്‍ രക്ഷിച്ചയാളാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. അസംബന്ധത്തിന് ഒരു പരിധിയുണ്ട്. കുടുബപ്രശ്‌നമല്ലെന്നും കുടുംബത്തിലെ വിഷമാണെന്നും അദേഹം പറഞ്ഞു. |