Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 29th Sep 2026
 
 
Teens Corner
  Add your Comment comment
മലങ്കര സുറിയാനി കത്തോലിക്കാ സഭ കേംബ്രിഡ്ജ് മിഷന്റെ ഇടവക മധ്യസ്ഥനായ വിശുദ്ധ ജോണ്‍ ഹെന്റി ന്യൂമാന്റെ തിരുനാള്‍ ഒക്ടോബര്‍ മൂന്നിന് ഭക്തിനിര്‍ഭരമായി ആഘോഷിക്കുന്നു.
Text By: UK Malayalam Pathram
മിഷന്‍ വികാരി ഫാ. ജോര്‍ജ് വലിയപറമ്പില്‍ തിരുനാള്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. ഒക്ടോബര്‍ മൂന്നിന് രാവിലെ 10:30ന് കുടുംബ നവീകരണ ധ്യാനം ഡോ.സിസ്റ്റര്‍ മേരി പ്രസാദ ഡിഎം നയിക്കും. തിരുനാള്‍ കൊടിയേറ്റിന് ശേഷം ഫാ.ജോര്‍ജ് വലിയപറമ്പിലിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന, തുടര്‍ന്ന് ഭക്തിനിര്‍ഭരമായ തിരുനാള്‍ പ്രദക്ഷിണം, ആശീര്‍വാദം, നേര്‍ച്ച വിളമ്പ്, കൊടിയിറക്ക്, സ്നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കുന്നത് ആണ്.

പത്തൊന്‍പതാം നൂറ്റാണ്ടിലെ എക്യുമെനിസത്തെ രൂപപ്പെടുത്തിയ ആത്മീയ നിയന്താവും ചിന്തകനും മഹാനായ വേദപാരംഗതനും ആയ വിശുദ്ധ ജോണ്‍ ഹെന്റി ന്യൂമാന്റെ നാമത്തില്‍ ഉള്ള സഭയുടെ ആദ്യ മിഷന്‍ ആണ് കേംബ്രിഡ്ജ് വിശുദ്ധ ജോണ്‍ ഹെന്റി ന്യൂമാന്‍ മിഷന്‍. തിരുനാള്‍ ക്രമീകരണങ്ങള്‍ക്ക് ട്രസ്റ്റി പ്രദീപ് മാത്യു, സെക്രട്ടറി സോജി പാപ്പച്ചന്‍, നാഷണല്‍ കൗണ്‍സില്‍ അംഗം അരുണ്‍ വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കുന്നു. തിരുനാളില്‍ പങ്കെടുത്തു വിശുദ്ധന്റെ അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നു.
 
Other News in this category

 
 




 
Close Window