Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 22nd Oct 2026
 
 
Teens Corner
  Add your Comment comment
കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ നവരാത്രി - വിജയദശമി - വിദ്യാരംഭ ആഘോഷങ്ങള്‍ ഭക്തിസാന്ദ്രമായി സമാപിച്ചു
Text By: Jinod Kumar
റോച്ചസ്റ്റര്‍: കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ (1 Northgate, Rochester, ME1 1LS) ഒക്ടോബര്‍ 18 മുതല്‍ 21 വരെ നടന്ന നവരാത്രി, വിജയദശമി, വിദ്യാരംഭ ആഘോഷങ്ങള്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ സമാപിച്ചു.

ഒക്ടോബര്‍ 18 ഞായറാഴ്ച നടന്ന പൂജവെപ്പോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് നടന്ന നവരാത്രി സാംസ്‌കാരിക സന്ധ്യയില്‍ പ്രശസ്ത കലാകാരന്മാരായ സുചിത്ര കൊച്ചുവീട്ടില്‍, അരുണിമ ജയന്‍, വിനീത് വിജയകുമാര്‍ പിള്ള (കഥകളി), രമ്യ അരുണ്‍ കൃഷ്ണന്‍, കീര്‍ത്തന ജിതേഷ് എന്നിവര്‍ അവതരിപ്പിച്ച ഭരതനാട്യം, കുച്ചുപ്പുടി, കഥകളി നൃത്തങ്ങള്‍ കാണികള്‍ക്ക് നവ്യാനുഭവമായി.

വിജയദശമി ദിനമായ ഒക്ടോബര്‍ 21 ബുധനാഴ്ച രാവിലെ ക്ഷേത്രത്തില്‍ ഗണപതി ഹോമം, വിദ്യാരംഭ ചടങ്ങുകള്‍ എന്നിവ നടന്നു. ഗണപതി ഭഗവാന് വിശേഷാല്‍ ഒറ്റയപ്പം നിവേദ്യവും, അയ്യപ്പന് വഴിപാടുകളും, ദീപാരാധനയും നടന്നു.

വിദ്യാരംഭ ചടങ്ങില്‍ നിരവധി കുരുന്നുകള്‍ സരസ്വതി ദേവിയുടെ അനുഗ്രഹം തേടി ആദ്യാക്ഷരം കുറിച്ചു. രാത്രി 7:30 മുതല്‍ യുകെയിലെ പ്രശസ്ത ഡാന്‍സ് അക്കദമിയും, പ്രശസ്ത കൊറിയോഗ്രാഫറും, നര്‍ത്തകിയുമായ ചിത്ര ലക്ഷ്മി നേതൃത്വം കൊടുക്കുന്ന ദക്ഷിണ യുകെ യിലെ കുട്ടികള്‍ അവതരിപ്പിച്ച നൃത്തങ്ങള്‍ വളരെ മികവേകി. പൂജകള്‍ക്കും വിദ്യാരഭത്തിനും അഭിജിത് തിരുമേനി കര്‍മികത്വം വഹിച്ചു.

നിരവധി ഭക്തജനങ്ങള്‍ പരിപാടികളില്‍ പങ്കെടുത്തു. പരിപാടികള്‍ വിജയകരമാക്കാന്‍ സഹകരിച്ച എല്ലാവര്‍ക്കും കെന്റ് അയ്യപ്പ ക്ഷേത്ര കമ്മിറ്റി നന്ദി രേഖപ്പെടുത്തി.
 
Other News in this category

 
 




 
Close Window