Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.048 INR  1 EURO=104.7559 INR
ukmalayalampathram.com
Sun 07th Dec 2025
 
 
ജ്യോതിഷം
  Add your Comment comment
രത്‌നം വാങ്ങുന്നോ? ആവശ്യക്കാരനാണെങ്കില്‍ മാത്രം
Reporter

രത്‌നങ്ങള്‍ വാങ്ങുമ്പോള്‍ പലകാര്യങ്ങളും ശ്രദ്ധിക്കാനുണ്ട്. എന്നാല്‍ പലരും അതൊന്നും ശ്രദ്ധിക്കാതെ ഇഷ്ടപ്പെട്ട ഒരാഭരണം വാങ്ങുകയാണ് പതിവ്. കടയില്‍ മറ്റെന്തെങ്കിലും ആഭരണം വാങ്ങാന്‍ പോകുമ്പോള്‍ വെറുതേ വാങ്ങുന്നവരും കുറവല്ല.ഓരോ രത്‌നവും വാങ്ങും മുമ്പ് നമുക്ക് അത് ആവശ്യമുണ്ടോ? എന്തിന് വേണ്ടിയാണ് വാങ്ങുന്നത്? ഇതിന് തിരിച്ചുകൊടുത്താല്‍ വിലകിട്ടുമോ? എന്നൊന്നും ആരു ആലോചിക്കാറേയില്ല. വജ്രത്തിന് മാത്രമാണ് തിരിച്ചു കൊടുത്താല്‍ വില കിട്ടുന്നത്.

വാങ്ങും മുന്‍പ് ഒന്നിലധികം കടകളില്‍ കയറി വിലയും ഗുണനിലവാരവും ഒക്കെ ഒന്ന് താരതമ്യം ചെയ്യണം. ഒരേ രത്‌നം പല കടകളിലും പല വിലയ്ക്ക് വില്‍ക്കുന്നുണ്ട്. ഒരിക്കലും ടൂര്‍ പോകുമ്പോള്‍ രത്‌നങ്ങള്‍ വാങ്ങാതിരിക്കുന്നതാണ് നല്ലത്. വളരെ വിലക്കുറവില്‍ കിട്ടും എന്ന് കേട്ട് രത്‌നം വാങ്ങരുത്. മിക്കവാറും കബളിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ട്. ഘനികള്‍ക്ക് സമീപമാണ് ഏറ്റവുമധികം ഡ്യൂപ്ലിക്കേറ്റുകള്‍ ലഭിക്കുന്നത്. വ്യക്തികളില്‍ നിന്നു വാങ്ങുന്നതിലും നല്ലത് കടകളില്‍ നിന്നും വാങ്ങുന്നതാണ്. സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രത്‌നങ്ങള്‍ വില്‍ക്കുന്നവരെ കൂടുതല്‍ വിശ്വസിക്കാം. പ്രകൃതിയില്‍ നിന്നും ലഭിക്കുന്നവ ആയതിനാല്‍ എല്ലാ രത്‌നങ്ങളിലും പാടുകള്‍ (നാച്വറല്‍ മാര്‍ക്ക്) ഉണ്ടാകും. ചില്ലാണെങ്കില്‍ മാത്രമാണ് ഒരു അടയാളവും ഇല്ലാതെ ലഭിക്കുക. സെമി പ്രഷ്യസ് കല്ലുകളും ഒരടയാളവും ഇല്ലാതെ കിട്ടും. മഞ്ഞപുഷ്യരാഗം (യെല്ലോ സഫയര്‍) പാടുകള്‍ ഉണ്ടാകും. മഞ്ഞപുഷ്യരാഗം (ടോപാസ്) പാടില്ലാത്തതും വിലകുറഞ്ഞതുമാണ്. മലയാളം പേര് ഒന്നാണെങ്കിലും രണ്ട് തരം കല്ലുകളാണിവ. നിറം കൂടിയാലും കുറഞ്ഞാലും ഗുണഫലത്തിന് വിശ്വാസം ഉണ്ടാകില്ല. വലിയ കല്ലാണെങ്കില്‍ കൂടുതല്‍ നല്ലത് എന്നത് എപ്പോഴും ശരിയല്ല. അത് നല്ലതും ഗുണനിലവാരം ഉള്ളതും ആയിരിക്കണം. തൂക്കംകൂടിയാല്‍ ഗുണം കൂടില്ലെന്ന് ചുരുക്കം.

മാല, കമ്മല്‍, ലോക്കറ്റ്, മോതിരം, മൂക്കൂത്തി, വള എന്നിങ്ങനെ രത്‌നങ്ങള്‍ പതിച്ച ആഭരണങ്ങള്‍ ഏതും ധരിച്ചാല്‍ ഫലമുണ്ടാകും.ഓരോ ആവശ്യങ്ങള്‍ക്കു വേണ്ടിയും രത്‌നം ധരിക്കാം. വിവാഹം നടക്കാന്‍, സന്താനങ്ങള്‍ ഉണ്ടാകാന്‍, ഉദ്യോഗം ലഭിക്കാന്‍, ആരോഗ്യം മെച്ചപ്പെടാന്‍, രോഗങ്ങള്‍ മാറാന്‍, നന്നായി പഠിക്കാന്‍, മന:സമാധാനം ഉണ്ടാകാന്‍, നല്ല ദാമ്പത്യ ജീവിതത്തിന്, സൗന്ദര്യം വര്‍ദ്ധിക്കാന്‍ തുടങ്ങി പലതിനും രത്‌നം ധരിക്കാം.

ഓരോരുത്തരുടേയും ജാതകത്തിലെ അഥവാ ജനനസമയത്തെ ഗ്രഹനിലയെ അടിസ്ഥാനമാക്കിയാണ് ഇത് കണക്കാക്കുന്നത്. പലരും അച്ചടിച്ച് വെച്ചിരിക്കുന്നതോ നെറ്റില്‍ കാണുന്ന ചാര്‍ട്ട് അനുസരിച്ചോ ഒക്കെ രത്‌നം വാങ്ങുന്നു. തലവേദനയ്ക്ക് പാരസെറ്റാമോള്‍ കഴിക്കുന്നതു പോലെയാണിത്. ഡോക്ടര്‍ കണ്ണട വയ്ക്കാനാകും നിര്‍ദ്ദേശിക്കുക.

രത്‌നങ്ങള്‍ രാത്രിയും പകലും ധരിക്കാം. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഇത് ധരിക്കാം. ശുദ്ധാശുദ്ധങ്ങള്‍ ഇതിനെ ബാധിക്കുകയില്ല.. അഴുക്കാകാതെ സൂക്ഷിക്കുക. ഇത് ധരിച്ചുകൊണ്ട് ഏതു ഭക്ഷണവും കഴിക്കാം. (മാംസം, മദ്യം) തുടങ്ങിയവ. എന്നാല്‍ കല്ലുകള്‍ അഴുക്കാകാതെ സൂക്ഷിക്കണം. പവിഴം, മുത്ത് എന്നിവ തേയ്മാനമുള്ള കല്ലുകളാണ്. മോര്, പുളി, രസം, മീന്‍കറി തുടങ്ങിയവ ഇതിന്റെ തേയ്മാനം വര്‍ദ്ധിപ്പിക്കും. എണ്ണതേച്ച് കുളിക്കുമ്പോഴും മറ്റും രത്‌നങ്ങള്‍ അഴിച്ചു വയ്ക്കുക. ആര്‍ത്തവസമയത്തും മരണവീട്ടില്‍ പോകുമ്പോഴും രത്‌നങ്ങള്‍ ധരിക്കാം. രത്‌നങ്ങള്‍ക്ക് ശുദ്ധാശുദ്ധങ്ങളില്ല എന്ന് ചുരുക്കം.

 
Other News in this category

 
 




 
Close Window