Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.048 INR  1 EURO=104.7559 INR
ukmalayalampathram.com
Sun 07th Dec 2025
 
 
ജ്യോതിഷം
  Add your Comment comment
ആകാശത്ത് പൂര്‍ണചന്ദ്രനെ കണ്ട് മൂന്നാം നാള്‍ കാണുന്ന സ്വപ്‌നത്തിന്റെ വിശേഷങ്ങള്‍
reporter
പൂര്‍ണ ചന്ദ്രന്റെ പ്രത്യേകതകള്‍ ഗവേഷകര്‍ വിശദീകരിക്കുകയാണ്. ബ്രിട്ടിഷ് മന:ശാസ്ത്രലോകത്തെ കണ്ടെത്തല്‍ തികച്ചും വ്യത്യസ്തമായ അനുഭവങ്ങളാണ് പുറത്തുവിടുന്നത്. ആകാശത്ത് പൂര്‍ണ ചന്ദനെ കണ്ടതിനു ശേഷം മൂന്നാമത്തെ ദിവസം കാണുന്ന സ്വപ്‌നത്തിന് ഭംഗികൂടും. അതു ജീവിതത്തിലുണ്ടാക്കുന്ന അനുഭവങ്ങള്‍ മധുരമുള്ളതായിരിക്കും.

ആയിരത്തോളം ആളുകളില്‍ നടന്ന പഠനത്തിന്റെ അടിസ്ഥാനത്തില്‍ കൗതുകകരമായ നിരവധി വസ്തുതകളാണ് പുറത്തുവരുന്നത്.

വ്യാളിയുടെ പുറത്ത് കയറിയുള്ള യാത്രയും, അമെരിക്കന്‍ നടനായ ജോര്‍ജ് ക്ലൂണിക്കൊപ്പമിരുന്നുള്ള ചായകുടിയുമൊക്കെ ഈ രാത്രികാല സ്വപ്നങ്ങളില്‍പ്പെടുന്നു. മനസില്‍ വിഷമതകളോ മറ്റ് ബുദ്ധിമുട്ടുകളോ തോന്നുന്ന വേളകളില്‍ നാം കാണുന്ന സ്വപ്നങ്ങള്‍ ഭീതിതവും മാനസിക ബുദ്ധിമുട്ടുളവാക്കുന്നതുമായി മാറാറുണ്ട്. ആ സമയങ്ങളിലൊക്കെ ചന്ദ്രനെയാണ് പലരും കുറ്റം പറയാറുള്ളത് .

പൂര്‍ണചന്ദ്രനുള്ള രാത്രികളില്‍ കാണുന്ന സ്വപ്നങ്ങള്‍ മനസിന് സന്തോഷം പ്രദാനം ചെയ്യുന്നു. മാത്രമല്ല, കാലങ്ങള്‍ക്കനുസരിച്ചോ, ദിവസങ്ങളുടെ പ്രത്യേകതകള്‍ കൊണ്ടോ സ്വപ്നത്തിന്റെ ഉള്ളടക്കത്തില്‍ വ്യത്യാസങ്ങള്‍ ഉണ്ടാകുന്നില്ല എന്നും ഗവേഷണം ചൂണ്ടിക്കാട്ടി. ആയിരത്തോളം പേരെ പരിശോധനകള്‍ക്ക് വിധേയമാക്കിയിരുന്നു. കിടത്തിയുറക്കുകയും ചെറിയ ശബ്ദത്തില്‍ പാട്ടുകള്‍ വക്കുകയും ചെയ്തുകൊടുക്കുകയുമായിരുന്നു പഠന രീതി. സ്വപ്നം കണ്ടവരുടെ മറുപടി ഇങ്ങനെ പുറത്തു വന്നു.

വ്യാളിയുടെ പുറത്ത് ഞാന്‍ യാത്ര ചെയ്തു. ജോര്‍ജ് ക്ലൂണിക്കൊപ്പം ചായകുടിച്ചു , മറ്റു നിരവധി പ്രശസ്ത നടന്‍മാരും സ്വപ്നത്തിലെത്തുകയുണ്ടായി. ബാറ്റ്മാനും സൂപ്പര്‍മാനുമായി മാറി അനീതിക്കെതിരെ പടപൊരുതുന്നതും പലരുടേയും സ്വപ്നത്തിന്റെ ഭാഗമായി മാറി.

മന:ശാസ്ത്രജ്ഞനായ റിച്ചാര്‍ഡ് വൈസ്മാന്റെ നേതൃത്വത്തിലാണ് പഠനം നടന്നത്. ഉറക്കത്തിലേക്കെത്തിച്ചേരാന്‍ സമയം കൂടുതലെടുത്തു. മാനസിക സംഘര്‍ഷങ്ങളില്ലാതെയുള്ള ഉറക്കമായിരിക്കും ഉണ്ടായിരിക്കുക എന്നും പൂര്‍ണചന്ദ്ര രാവുകളെ സംബന്ധിച്ച പഠനം പറയുന്നു.

മാനസിക പ്രശ്‌നങ്ങള്‍ക്കടിമപ്പെട്ട് ജീവിക്കുന്നവര്‍ക്കായ് നല്ല സ്വപ്നങ്ങള്‍ കാണുന്നതിനായുള്ള തെറാപ്പികള്‍ തുടങ്ങാനും ഗവേഷക സംഘം പദ്ധതിയിട്ടിട്ടുണ്ട്. ആരോഗ്യം വീണ്ടെടുക്കാനും മനസിനെ നിയന്ത്രിക്കാനും ഇതുകൊണ്ട് സാധിക്കും, പഠനം വ്യക്തമാക്കി.
 
Other News in this category

 
 




 
Close Window