Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.048 INR  1 EURO=104.7559 INR
ukmalayalampathram.com
Sun 07th Dec 2025
 
 
ജ്യോതിഷം
  Add your Comment comment
ഫെങ്‌ഷ്വേ സത്യവും മിഥ്യയും
Reporter

ഫെങ്‌ഷ്വേ ഇന്ന് നമ്മുടെ നാട്ടില്‍ വളരെ വേഗത്തില്‍ പ്രചാരം നേടുന്ന ഒന്നാണ്. എന്നാല്‍ ഈ ശാസ്ത്രത്തെ ശരിയായി മനസ്സിലാക്കാത്തതു മൂലം പല തെറ്റായ ധാരണകളും സാധാരണക്കാര്‍ക്കിടയില്‍ പ്രചരിക്കുവാനും അത് ഈ അമൂല്യ ശാസ്ത്രത്തിന്റെ തന്നെ അധഃപതനത്തിന് വഴിയൊരുക്കുവാനും സാധ്യതയുണ്ട്. ഇന്ന് ജനങ്ങള്‍ക്കിടയിലുള്ള പല തെറ്റിദ്ധാരണകളും അന്ധവിശ്വാസങ്ങളും വിശദമായി പരിശോധിക്കുകയാണ് ഇവിടെ.

ഫെങ്‌ഷ്വേ ഒരു മാജിക്ക്

ഫെങ്‌ഷ്വേ ഒരു മാജിക്കുപോലെ പ്രവര്‍ത്തിക്കും എന്നാണ് പലരുടെയും ധാരണ. അനുഭവസ്ഥരായ ചിലരുടെ സാക്ഷ്യപ്പെടുത്തലുകളാണ് ഇത്തരം ഒരു ധാരണ ഉണ്ടാവാന്‍ കാരണം. ചില ആളുകള്‍ക്ക് തല വയ്ക്കുന്ന ദിശ ഫെങ്‌ഷ്വേപ്രകാരം മാറ്റിയപ്പോള്‍ വിവാഹം നടന്നു, മറ്റുചിലര്‍ക്ക് വീട്ടില്‍ ചില പരിഹാരങ്ങള്‍ ചെയ്തതിനുശേഷം കുട്ടികള്‍ ഉണ്ടായി, സാമ്പത്തികതടസ്സം മാറി, തൊഴില്‍ ലഭിച്ചു തുടങ്ങി ഒട്ടനവധി അനുഭവങ്ങള്‍ നാം കേട്ടിട്ടുണ്ടാവാം. തീര്‍ച്ചയായും ഇത്തരത്തില്‍ മാന്ത്രിക ഫലം തരാന്‍ ഫെങ്‌ഷ്വേയ്ക്ക് സാധിക്കും. എന്നാല്‍ അത് സര്‍വ്വസാധാരണമല്ല എന്നു നാം മനസ്സിലാക്കണം. ഫെങ്‌ഷ്വേയുടെ ഫലപ്രാപ്തിയില്‍ ഒരിക്കലും ആസക്തി ഉണ്ടാവാന്‍ പാടില്ല. ഫെങ്‌ഷ്വേ ചെയ്ത് എത്രത്തോളം ശാന്തമായി നിങ്ങള്‍ ഇതിന്റെ അനുഭവത്തിനായി കാത്തിരിക്കുന്നുവോ അത്രയും ശക്തമായ ഫലവും നിങ്ങള്‍ക്ക് ലഭിക്കും. മാന്ത്രികഫലങ്ങള്‍ തരാമെന്നു പറയുന്ന പരസ്യങ്ങള്‍ക്ക് നിരാശയാവും ഫലം.

മറ്റൊരു തെറ്റായ ധാരണയാണ് ക്ഷിപ്രവേഗത്തിലുളള ഫലങ്ങള്‍. ഫെങ്‌ഷ്വേ ചെയ്താല്‍ മാന്ത്രികവേഗത്തില്‍ കാര്യങ്ങള്‍ നടക്കും എന്നു വിശ്വസിച്ചാല്‍ ചിലപ്പോള്‍ നിരാശരാവേണ്ടി വരും. ഫലപ്രാപ്തിയിലുള്ള സമയബന്ധിതമായ ആഗ്രഹം നിരാശയിലേക്ക് നയിക്കും. നിങ്ങള്‍ പ്രവര്‍ത്തനസമയം പ്രകൃതിക്ക് വിട്ടുനല്‍കുക, നിങ്ങളുടെ നന്മയ്ക്ക് ഉതകുന്ന സമയത്ത് എല്ലാം അതിന്റെ സര്‍വ്വവിധ ഗുണങ്ങളോടുംകൂടി സംഭവിക്കും എന്നു വിശ്വസിച്ച് ഫെങ്‌ഷ്വേയിലൂടെ അതിനുളള വഴിയൊരുക്കുക. സത്ഫലങ്ങള്‍ നിങ്ങളെ തേടിയെത്തും.

 
Other News in this category

 
 




 
Close Window