Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.048 INR  1 EURO=104.7559 INR
ukmalayalampathram.com
Sun 07th Dec 2025
 
 
ജ്യോതിഷം
  Add your Comment comment
ഗ്രഹങ്ങളും പൊതുസ്വഭാവവും
Reporter

 ഗ്രഹങ്ങള്‍ ബലവാനായും ശുഭമായും നിന്നാല്‍ ഗുണാനുഭവവും സുഖവും ഉണ്ടാകും. ഗ്രഹങ്ങള്‍ ദുര്‍ബലരായും അശുഭമായും നിന്നാല്‍ ദു:ഖവും ദോഷാനുഭവങ്ങവും ഉണ്ടാകും. ഗ്രഹങ്ങളുടെ ബലാബലവും, ശുഭാശുഭവും വിലയിരുത്തി, ഗ്രഹങ്ങളെ അനുകൂലമാക്കാന്‍ നടത്തുന്ന മാര്‍ഗമാണ് ഗ്രഹദോഷ നിവാരണമാര്‍ഗ്ഗം. പ്രാര്‍ത്ഥന, പൂജ, ദോഷപരിഹാരം, തുടങ്ങിയവ ചെയ്യുമ്പോള്‍ ദുര്‍ബലാവസ്ഥ മാറി ഗുണാവസ്ഥ ഉണ്ടാകും. കാച്ചില്‍ വള്ളി സ്വയം ദുര്‍ബലമായതുകൊണ്ടാണല്ലോ ആദ്യം കമ്പും, പിന്നെ മരവുമായി അതിനെ ബന്ധപ്പെടുത്തുന്നത്. ഈ സഹായം കാച്ചിലിനെ അതിന്റെ നൈസര്‍ഗികമായ വളര്‍ച്ചയെ സഹായിക്കും. ആദ്യത്തെ കമ്പും, പിന്നെ മരവുമില്ലെങ്കില്‍ കാച്ചില്‍ തറയില്‍ കിടന്ന് ചുരുണ്ട് ചുരുണ്ട് നാമാവശേഷമാകും. കാച്ചിലിന് സംഭവിക്കുന്ന വളര്‍ച്ചയുടെ ഒരു താങ്ങ് തന്നെയാണ് ജാതകത്തിലെ ദോഷ പരിഹാരക്രിയയും.



ജ്യോതിഷമനുസരിച്ച് കര്‍മ്മദോഷത്താല്‍ സംഭവിക്കുന്ന ദുഷ്‌കൃതം എട്ടുരീതിയില്‍ ദോഷാനുഭവങ്ങള്‍ ഉണ്ടാക്കാം.



1. ദൈവകോപം 2. ധര്‍മ്മദേവതാ കോപം (കുടുംബദേവത)

2. സര്‍പ്പകോപം 4. പിതൃകോപം (അന്തരിച്ചു പോയവരുടെ അതൃപ്തി)

5. ഗുരുജനശാപം 6. ബ്രാഹ്മണ ശാപം (സ്വാതികരും, ഈശ്വരവിശ്വാസികളുമായ പുണ്യപുരുഷന്‍മാര്‍ക്ക് നമ്മെ കുറിച്ച് ഉണ്ടാകുന്ന നീരസത്തിലൂടെയുണ്ടാകുന്ന ദോഷം)

7. പ്രേത ബാധ (അന്തരിച്ചവരില്‍ ശുദ്ധി വരായ്ക നിമിത്തം ഉന്നതിയെ പ്രാപിക്കാതെ ഭൗമമണ്ഡലത്തില്‍ തന്നെ തങ്ങി ജീവിച്ചിരുന്നപ്പോള്‍ ബന്ധമുള്ളവര്‍ക്കോ, ആ വംശത്തിലുള്ളവര്‍ക്കോ, ഈ ദുര്‍ജീവന്‍ നിലനില്‍ക്കുന്ന പ്രദേശത്തുള്ളവര്‍ക്കോ ഉണ്ടാകുന്ന ദോഷം)

8. വിഷ - ആഭിചാര-ഹിംസാദികള്‍ (ക്ഷുദ്രകര്‍മ്മം, വിഷമേല്‍ക്കുക, കൊല, മര്‍ദ്ദനം, വ്യഭിചാരം, തുടങ്ങിയവയിലൂടെ സംഭവിക്കുന്ന ദോഷം)

ഇപ്രകാരം എട്ട് വിധത്തിലാണത്രേ മനുഷ്യന് ദുര്‍വിധി കടന്നെത്തുക. ഈ ദുരിതങ്ങള്‍ മാറ്റാവുന്നതാണെന്നും, അത് മാറ്റാനുള്ള മാര്‍ഗ്ഗത്തെയാണ് പരിഹാരക്രിയകളെന്നു പറയുന്നത്. പക്ഷേ, പരിഹാരമാര്‍ഗം ഒരു കാര്യം കൂടി അടിവരയിട്ടു പറയുന്നുണ്ട്. പരിഹാരം നടത്തിയാല്‍ ഫലിക്കുമോ, ദോഷം മാറുമോ എന്നുകൂടി ജാതക വിശകലനം നടത്തി ഉറപ്പാക്കിയ ശേഷമേ പരിഹാരത്തിന് തുനിയാവൂ. ദോഷം അനുഭവിച്ചേ പറ്റൂ, ഒഴിവാക്കാന്‍ പറ്റുന്നില്ല എന്ന അവസ്ഥയാണെങ്കില്‍ ക്രിയ ഫലിക്കുന്നില്ല; പണം നഷ്ടം; മണ്ണെണ്ണചിലവും മാനഹാനിയും എന്ന അവസ്ഥയാകും.


 

 
Other News in this category

 
 




 
Close Window