Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 08th Oct 2026
 
 
ജ്യോതിഷം
  Add your Comment comment
ഗര്‍ഭിണികള്‍ രത്‌നം ധരിക്കരുത്
Reporter

ഗര്‍ഭിണി ആയി കഴിയുമ്പോള്‍ ഉപദേശങ്ങളുടെ ഒരു പെരുമഴ തന്നെ ആയിരിക്കും. അത് ചെയ്യണം ഇത് ചെയ്യരുത് എന്നൊക്കെ. ഇപ്പോള്‍ ജനിക്കാന്‍ പോകുന്ന കുഞ്ഞിന് വേണ്ടി രത്‌നം ധരിക്കുന്നവരും ഉണ്ട്. എന്നാല്‍ ഗര്‍ഭിണി ആകും മുന്‍പ് രത്‌നം ധരിക്കാം. പ്രസവശേഷവും രത്‌നം ധരിക്കാം. ഗര്‍ഭാവസ്ഥയില്‍ രത്‌നം പുതുതായി ധരിച്ചു തുടങ്ങാന്‍ പാടില്ല. അത് കുഞ്ഞിനെ എങ്ങനെ സ്വാധീനിക്കും എന്ന് പറയാന്‍ പറ്റില്ലാത്തത് കൊണ്ടാണ്.അതിന് പകരമായി നവഗ്രഹാര്‍ച്ചനയും ദേവപ്രീതിയും ഒക്കെ ചെയ്യാവുന്നതാണ്.ചില രത്‌നങ്ങള്‍ ദോഷമായി തീരുകയും ചെയ്യും.

കുഞ്ഞ് ജനിച്ചാല്‍ കാതു കുത്തുമ്പോള്‍ ഡയമണ്ട് ധരിക്കാമോ? എന്ന് ചോദിച്ചു വരുന്നവരും വര്‍ദ്ധിച്ചിരിക്കുന്നു. തീരെ ചെറിയ കുട്ടികളെ രത്‌നം ധരിപ്പിക്കാതിരിക്കുന്നതാണ് നല്ലത്. അഞ്ചു വയസിന് ശേഷം വേണമെങ്കില്‍ രത്‌നം ധരിച്ചു തുടങ്ങാം.

 
Other News in this category

 
 




 
Close Window