Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 15th May 2024
 
 
ജ്യോതിഷം
  Add your Comment comment
രാഹുകാലത്തിലെ തെറ്റും ശരിയും
reporter
രാഹുകാലം കഴിഞ്ഞിട്ടേ ശുഭകാര്യങ്ങള്‍ ചെയ്യാവൂ. അല്ലെങ്കില്‍ രാഹുകാലത്തിനു മുമ്പ് ചെയ്തു തീര്‍ക്കണം. ഈവക വിചാരങ്ങള്‍ എല്ലാവര്‍ക്കുമുണ്ട്. പക്ഷേ, എപ്പോഴൊക്കെയാണ് രാഹുകാലമെന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയില്ല. പലര്‍ക്കും പലതരത്തിലാണ് രാഹുവിന്റെ അപഹാരം വന്നുഭവിക്കുക. രാഹുകാലത്തെക്കുറിച്ച് ഒട്ടുമിക്കയാളുകള്‍ക്കും അറിയുമെങ്കിലും, ജ്യോതിഷത്തിലെ രാഹുവിനെക്കുറിച്ച് വലിയ ധാരണയില്ലെന്നതാണു വാസ്തവം.
ഓരോ പകലിനെയും എട്ടായി ഭാഗിക്കുക. അതിലൊരു ഭാഗത്തെ രാഹുവായി എടുക്കുക. - ഇതാണ് രാഹുകാലം. ആകെ എട്ടു ഗ്രഹങ്ങളാണ് ഒരു പകലിലുള്ളത്. സൂര്യനും രാഹുവും ഇതില്‍ ഒരോ ഗ്രഹങ്ങളാണ്. അഥവാ രണ്ടു ഗ്രഹങ്ങളുടെ നേതൃത്വം വഹിക്കുന്നു. ചൊവ്വ, ശനി, രാഹു ഗ്രഹങ്ങളിലെ സമയം ശുഭകാര്യങ്ങള്‍ക്കു നല്ലതല്ല. മലയാളികള്‍ രാഹുകാലം മാത്രമേ നോക്കാറുള്ളൂ. സത്യംപറഞ്ഞാല്‍, ശനിക്കും ചൊവ്വയ്ക്കും ഇതേ ദോഷങ്ങളുണ്ട്.
രാഹുകാലം :- ഞായറാഴ്ച പകലിന്റെ അവസാനത്തെ ഒന്നര മണിക്കൂര്‍ രാഹുകാലമാണ്. തിങ്കളാഴ്ച പകല്‍ അവസാനിക്കുന്നതിനു മുമ്പത്തെ ഒന്നര മണിക്കൂറും രാഹുകാലമാണ്.
പ്രവൃത്തികളും, തീരുമാനങ്ങളും ഇതിനൊത്ത് ക്രമീകരിക്കാന്‍ പഞ്ചാംഗം സഹായിക്കും. കലണ്ടറിലെ രാഹുകാലം നോക്കി ഈ സമയം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്നതിലൂടെ ദുര്‍നിമിത്തങ്ങള്‍ ഒഴിവാക്കാനാകും.
 
Other News in this category

 
 




 
Close Window