Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4233 INR  1 EURO=108.2134 INR
ukmalayalampathram.com
Tue 23rd Jun 2026
 
 
ജ്യോതിഷം
  Add your Comment comment
നിങ്ങളുടെ ഈ ആഴ്ച
Reporter

 മേടക്കൂറ്

ബന്ധുഗുണം, തൊഴില്‍ സ്ഥിരത, സര്‍ക്കാര്‍ സഹായം എന്നിവ ലഭിക്കും. പുതിയ സുഹൃദ് ബന്ധങ്ങള്‍ ഗുണം ചെയ്യും. വിദ്യാവിജയം നേടും. ഭരണരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സത്പേര് നിലനിര്‍ത്താന്‍ കഴിയും. മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തും.



ഇടവക്കൂറ്

പണമിടപാടുകളില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകും. ദൂരദേശ യാത്രയും അലച്ചിലും വന്നുചേരും. ശത്രുക്കള്‍ വര്‍ധിക്കും. ബന്ധുവിരഹം മൂലം മനഃക്ലേശത്തിനു ഇടവരും. തസ്കരശല്യം സൂക്ഷിക്കണം.



മിഥുനക്കൂറ്

കര്‍മരംഗത്ത് നേട്ടങ്ങള്‍ ഉണ്ടാകും. വിദ്യാവിജയം നേടും. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ പറ്റിയ സമയം. മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തും. ധനാഗമമാര്‍ഗങ്ങള്‍ വര്‍ധിക്കും.



കര്‍ക്കടകക്കൂറ്

പ്രവൃത്തി മേഖലയില്‍ മന്ദതയും തടസവും ഉണ്ടാകും. വിദേശത്തു ജോലി ചെയ്യുന്നവര്‍ക്ക് മേലധികാരികളുടെ നീരസത്തിന് ഇടവരും. അപ്രതീക്ഷിത യാത്രകള്‍ വന്നുചേരും. മനഃക്ലേശം വര്‍ധിക്കും. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ പറ്റിയ സമയമല്ല.



ചിങ്ങക്കൂറ്

പൊതുപ്രവര്‍ത്തകര്‍ക്ക് പുതിയ സ്ഥാനമാനങ്ങള്‍ ലഭിക്കും. അന്യാധീനപ്പെട്ട സ്വത്തുക്കള്‍ തിരികെ നേടും. കോടതി വ്യവഹാരത്തില്‍ അനുകൂല വിധി ഉണ്ടാകും. വിവാഹകാര്യങ്ങള്‍ക്ക് തീരുമാനമാകും. പുതിയ സുഹൃദബന്ധങ്ങള്‍ ഗുണം ചെയ്യും.



കന്നിക്കൂറ്

കര്‍മരംഗത്ത് തര്‍ക്കങ്ങള്‍ ഉണ്ടാകും. സഹപ്രവര്‍ത്തകരുടെ ചതി സൂക്ഷിക്കണം. സ്ത്രീകള്‍ മൂലം കലഹത്തിന് ഇടവരും. ബന്ധുവിരഹത്തിനു സാധ്യത. തര്‍ക്കങ്ങള്‍ കലഹങ്ങളായി മാറും. നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ നഷ്ടം വന്നുചേരും.



തുലാക്കൂറ്

കാര്യതടസം മാറിക്കിട്ടും. സത്കര്‍മങ്ങള്‍ ഫലിക്കും. മംഗളകര്‍മങ്ങള്‍ക്കു നേതൃത്വം നല്‍കും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും. ജീവിതപങ്കാളി മുഖാന്തരം നേട്ടങ്ങള്‍ ഉണ്ടാകും. സ്പോര്‍ട്സ് താരങ്ങള്‍ക്ക് അംഗീകാരം ലഭിക്കും.



വൃശ്ചികക്കൂറ്

ധനാഗമമാര്‍ഗങ്ങള്‍ക്ക് തടസമുണ്ടാകും. വിദേശയാത്രയ്ക്ക് കാലതാമസം നേരിടും. ബന്ധുക്കള്‍ ശത്രുക്കളെപ്പോലെ പെരുമാറും അയല്‍ക്കാരുമായി തര്‍ക്കങ്ങള്‍ വന്നുചേരും. അപകടങ്ങളില്‍ ഒടിവ്, ചതവ് എന്നിവയ്ക്ക് ിടയുണ്ട്. മേലധികാരികളുടെ ശിക്ഷണ നടപടികള്‍ നേരിടേണ്ടി വരും.



ധനുക്കൂറ്

കലാകാരന്മാര്‍ക്കും സാഹിത്യകാരന്മാര്‍ക്കും സത്കീര്‍ത്തി ബഹുമാനം ലഭിക്കും. തൊഴില്‍ സ്ഥിരത നേടും. ഭൂമി ഇടപാടിലും വാഹന ഇടപാടിലും നേട്ടങ്ങള്‍ ഉണ്ടാകും. കിട്ടാക്കടം തിരികെ ലഭിക്കും.



മകരക്കൂറ്

തര്‍ക്കങ്ങളില്‍ പ്രതികൂല തീരുമാനങ്ങള്‍ ഉണ്ടാകും. കുടുംബത്തില്‍ അസ്വസ്ഥതകള്‍ ഉടലെടുക്കും. ബന്ധുക്കളുമായി കലഹിക്കും. പ്രതീക്ഷകള്‍ അസ്ഥാനത്താകും. എടുത്ത തീരുമാനങ്ങള്‍ മാറ്റേണ്ടിവരും.



കുംഭക്കൂറ്

മത്സരങ്ങളില്‍ വിജയിക്കും. കലാകാരന്മാര്‍ക്ക് പുതിയ അവസരങ്ങള്‍ വന്നുചേരും. മേലധികാരികളുടെ പ്രശംസ നേടും. ഔദ്യോഗിക രംഗത്ത് പുതിയ അധികാര സ്ഥാനങ്ങള്‍ ലഭിക്കും. ധനാഗമമാര്‍ഗങ്ങള്‍ വര്‍ധിക്കും. സന്താനഗുണം ഉണ്ടാകും.



മീനക്കൂറ്

ധനവരവ് ഉണ്ടാകുമെങ്കിലും ചെലവ് വര്‍ധിക്കും. ദുര്‍ജന സംസര്‍ഗം മൂലം നഷ്ടവും മാനഹാനിയും ഉണ്ടാകും. വിദ്യാതടസം നേരിടും. ബന്ധുദുരിതത്തിന് സാധ്യത. യാത്രയില്‍ ധനനഷ്ടം ഉണ്ടാകും. കുടുംബ സ്വസ്ഥത കുറയും.

 
Other News in this category

 
 




 
Close Window