Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.564 INR  1 EURO=107.5038 INR
ukmalayalampathram.com
Sun 28th Jun 2026
 
 
ജ്യോതിഷം
  Add your Comment comment
പത്തിവിടര്‍ത്തിയ പാമ്പിനെ സ്വപ്‌നം കണ്ടാല്‍ ശത്രുക്കളുടെ ഉപദ്രവം, ഇണകളെ കണ്ടാല്‍ ഐശ്വര്യം
reporter
സ്വപ്‌നങ്ങളിലെത്തുന്ന പാമ്പുകള്‍ ഐശ്വര്യത്തിന്റെ പ്രതീകമാണ്. കാണുന്നത് ഇണപ്പാമ്പുകളെയാകണമെന്നുമാത്രം. പത്തിവിടര്‍ത്തിയ പാമ്പിനെയാണ് സ്വപ്‌നം കാണുന്നതെങ്കിലും ശത്രുക്കളുടെ ഉപദ്രവത്തിനുസാധ്യതയുണ്ട്. ശാസ്ത്രപുസ്തകങ്ങളിലെ സ്വപ്‌നാധ്യായങ്ങളിലാണ് ഇതേക്കുറിച്ച് പ്രതിപാദിക്കുന്നത്. പൂര്‍വകാലങ്ങളിലെ അനുഭവസാക്ഷ്യങ്ങള്‍ ഇതിനു പിന്തുണ.
പാമ്പുകളെ സ്വപ്‌നം കാണുന്നതിന്റെ ലക്ഷണ-ഫലങ്ങളില്‍ ചിലത് :
രണ്ടു പാമ്പുകള്‍ പത്തി വിടര്‍ത്തുന്നു - നല്ല ഐശ്വര്യം ഉണ്ടാകും.
പാമ്പിനെ കൊല്ലുന്നതു സ്വപ്നം കണ്ടാല്‍ ശത്രുക്കളുടെ ഉപദ്രവം കുറയും.
പാമ്പ് കൊത്തുന്നത് : സമൃദ്ധി.
പാമ്പ് വിരട്ടി ഓടിക്കുന്നു - ദാരിദ്ര്യമാണു ഫലം.
പാമ്പ് കഴുത്തില്‍ വീഴുന്നു - സമ്പത്ത് വന്നുചേരും
പാമ്പ് കാലില്‍ ചുറ്റുന്നു - സമയദോഷം.

( പാമ്പുകളെ സ്വപ്‌നം കാണുന്നത് ലൈഗികാഭിലാഷങ്ങള്‍ സാധ്യമാകുന്നതിന്റെ ലക്ഷണങ്ങളാണെന്നും അഭിപ്രായപ്പെടുന്നവരുണ്ട്.
 
Other News in this category

 
 




 
Close Window