Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.048 INR  1 EURO=104.7559 INR
ukmalayalampathram.com
Sun 07th Dec 2025
 
 
ജ്യോതിഷം
  Add your Comment comment
വീടിന്റെ ദര്‍ശനം എവിടെ?
Reporter

വീടു രൂപകല്‍പന ചെയ്യു മ്പോള്‍ അതിന്റെ ദര്‍ശനം വളരെ പ്രധാന പ്പെട്ടതാണ് . യഥാര്‍ഥത്തില്‍ വീടിന്റെ ദര്‍ശനം ആണു സുഖ വാസത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളില്‍ ഒന്ന് . വീടുകള്‍ സാധാര ണ ഏകശാലാസംവിധാനത്തില്‍ ചെയ്യുമ്പോള്‍ തെക്കിനിപ്പുരയാണു (വടക്കോട്ടു ദര്‍ശനമായി പണിയുന്ന വീടുകള്‍) ചെയ്യേണ്ടത് എന്നു ശാസ്ത്രം നിര്‍ദേശിക്കുന്നു. അടുത്ത സ്ഥാനം കിഴക്കോട്ടു ദര്‍ശനമായിട്ടു നിര്‍മിക്കാനാണു നിര്‍ദേശിക്കുന്നത് . തെക്ക്, പടിഞ്ഞാറ് എന്നീ ദിശകളിലേക്കു കഴിയുന്നതും മുഖദര്‍ശനം വേണ്ട എന്നു തന്നെയാണു ശാസ്ത്ര നിര്‍ദേശം.

ഭൂമിയിലെ ശക്തിക്കു കാരണങ്ങളായ ആകര്‍ഷണവികര്‍ഷണങ്ങളെ മറികടക്കാനുള്ള പ്രവണത എപ്പോഴും സൂര്യകിരണങ്ങള്‍ ക്കുണ്ടായിരിക്കും. സൂര്യരശ്മിയിലെ അള്‍ട്രാവയലറ്റ്, ഇന്‍ഫ്രാറെഡ്, റേഡിയേഷന്‍ എന്നീ അധികപ്രഭാവങ്ങളെ ഭൂകാന്തികശക്തിക്കു മുഴുവനായും തടഞ്ഞു നിര്‍ത്താനുള്ള കഴിവ് ഇല്ല. ആയതിനാല്‍ തന്നെ വീടിന്റെ ദര്‍ശനം വടക്കു ദിശയിലേക്കു മാത്രമായി ചെയ്യുകയാല്‍ അതു ദോഷകരമായ പ്രവാഹങ്ങളില്‍ നിന്നു രക്ഷിച്ച് ആ ഗൃഹം ഏറ്റവും നല്ല സുഖവാസയോഗ്യമായിത്തീരുന്നു.

കിടപ്പുമുറികള്‍ ഒരുക്കുമ്പോള്‍ അനുകൂലമായ ഊര്‍ജ തരംഗപ്രവാഹത്തിന് അനുസൃതമായി ഒരുക്കണം. വാസ്തുപുരുഷന്റെ ശിരസ്, പാദം എന്നിവ വരുന്ന തെക്കു പടിഞ്ഞാറോ വടക്കു കിഴക്കോ ആയിരിക്കണം കിടപ്പുമുറികള്‍ വരേണ്ടത് .

എല്ലാവര്‍ക്കും ഊര്‍ജസ്രോതസായ അടുക്കളയുടെ സ്ഥാനത്തിനും വളരെയധികം പ്രാധാന്യമുണ്ടു വാസ്തുവില്‍ . വാസ്തുപുരുഷ മണ്ഡലത്തില്‍ അനുയോജ്യമായ സ്ഥാനം തന്നെയാണ്. കൃത്യമായ വടക്കു കിഴക്കു മൂല കഴിയുന്നതും അടുക്കളയ്ക്ക് ഒഴിവാക്കേണ്ടതും പറ്റുമെങ്കില്‍ കിടപ്പുമുറി അവിടെ സജ്ജീകരിക്കേണ്ടതുമാകുന്നു.

ദിശാവിന്യാസക്രമം പാലിക്കാന്‍ ചില ഇടങ്ങളില്‍ സാധിക്കാതെ വരാറുണ്ട് . അപ്രകാരം വരുന്ന ദിക്കില്‍ വീടുകള്‍ പണിയുന്നത് ഉത്തമമല്ല എന്നാണു പൊതുവേ ശാസ്ത്രനിര്‍ദേശം

 
Other News in this category

 
 




 
Close Window