Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.048 INR  1 EURO=104.7559 INR
ukmalayalampathram.com
Sun 07th Dec 2025
 
 
ജ്യോതിഷം
  Add your Comment comment
നിങ്ങള്‍ക്ക് ഈ ആഴ്ച
Reporter

 മേടക്കൂറ്

ധനവരവ് ഉണ്ടാകും. തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടും ശത്രുക്കള്‍ പരാജയപ്പെടും . അകന്ന്് നന്നിവര്‍ അടുക്കും. സര്‍ക്കാര്‍ സഹായം നേടും. സ്‌പോര്‍ട്‌സ് താരങ്ങള്‍ക്ക് അഗീകാരം ലഭിക്കും . കുടുംബ സൗഖ്യം നേടും. 

ഇടവക്കുറി

പ്രവൃത്തിമേഖലയില്‍ കലഹത്തിന് സാധ്യത. വാക്കിലുള്ള ദോഷം നിമിത്തം ശത്രുക്കള്‍ വര്‍ധിക്കും. അയല്‍ക്കാരുമായി തര്‍ക്കങ്ങള്‍ ഉണ്ടാകും. ബന്ധുക്കള്‍ ശത്രുക്കളെപ്പോലെ പെരുമാറും. വാഹാനാപകടം സൂക്ഷിക്കുക.

മിഥുനക്കൂറ്

കലാകാരന്മാര്‍ക്കും സാഹിത്യകാരന്മാര്‍ക്കും സത്കീര്‍ത്തി ബഹുമാനം ലഭിക്കും. ബന്ധുഗുണമുണ്ടാകും. നീതിന്യായരംഗത്ത് പ്രവര്‍ത്തിക്കുവര്‍ക്ക് അംഗീകാരം ലഭിക്കും. സര്‍ക്കാര്‍ സഹായം ഉണ്ടാകും. കടബാധ്യതകള്‍ തീര്‍ക്കാന്‍ കഴിയും. 

കര്‍ക്കടകക്കൂറ്

സഹോദരങ്ങളുമായി തര്‍ക്കങ്ങളും അകല്‍ച്ചയും ഉണ്ടാകും. വിദ്യാതടസം നേരിടും ബന്ധുക്കള്‍ ശത്രുക്കളെപ്പോലെ പെരുമാറും. സ്ത്രീകള്‍ മൂലം കലഹത്തിന് ഇടവരും . മനക്ലേശം വര്‍ധിക്കും. വാഹനാപകടം സൂക്ഷിക്കുക. 

ചിങ്ങക്കൂറ് 

കാര്യതടസം മാറിക്കിട്ടും. സത്കര്‍മങ്ങള്‍ ഫലിക്കും. സര്‍ക്കാര്‍ സഹായം തേടും. അയല്‍ക്കാരുമായി നല്ലബന്ധം സ്ഥാപിക്കാന്‍ കഴിയും. ധനാഗമ മാര്‍ഗങ്ങള്‍ വര്‍ധിക്കും. വിദ്യാവിജയംനേടും. 

കന്നിക്കൂറ്

രോഗാരിഷ്ടതകള്‍ വര്‍ധിക്കും. ചിലവുകള്‍ നിയന്ത്രണാതീതമാകും. ശത്രുക്കള്‍ മൂലം ധനവും മനഹാനിയും ഉണ്ടാകും. പുതിയസംരംഭങ്ങള്‍ തുടങ്ങാന്‍ പറ്റിയ സമയമല്ല. തസ്‌കരശല്യം സൂക്ഷിക്കുക.

തുലാക്കൂറ്

ഉദിഷ്ടകാര്യ സിദ്ധിയുണ്ടാകും. പ്രവൃത്തിമേഖലയില്‍ അംഗീകാരം ലഭിക്കും. വിദ്യാവിജയം നേടും ഉപരിപഠനത്തിന് അവസരം വുചേരും. തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടും. വിദേശയാത്രക്ക് അവസരം വുചേരും.

വൃശ്ചികക്കൂറ്

കര്‍മരംഗത്ത് മന്ദതയും തടസവും ഉണ്ടാകും. മേലധികാരികളുടെ അപ്രീതിയുണ്ടാകും. ദുര്‍ജനസമ്പര്‍ക്കം മൂലം ധനനഷ്ടം, മാനഹാനി എിവ വന്നു ചേരും. ശത്രുക്കള്‍ ശക്തരാകും. 

ധനുക്കൂറ് 

കര്‍മരംഗത്ത് അനുകൂലമാറ്റങ്ങള്‍ ഉണ്ടാകും. പരീക്ഷകളിലും ഇന്റര്‍വ്യൂകളിലും വിജയിക്കും പുതിയസൗഹൃദബന്ധങ്ങള്‍ ഗുണം ചെയ്യും. സഹോദരഗുണം നേടും. പിതൃസ്വത്ത് ലഭിക്കും. 

മകരക്കൂറ്

സര്‍വകാര്യ തടസം നേരിടും. സത്കര്‍മങ്ങള്‍ ഫലിക്കാതെ വരും. കടബാധ്യതകള്‍ വര്‍ധിക്കും. പ്രതീക്ഷകള്‍ അസ്ഥാനത്താകും. എടുത്ത തീരുമാനങ്ങള്‍ മാറ്റേണ്ടി വരും. വാഹനാപകടം സൂക്ഷിക്കുക. 

കുംഭക്കൂറ്

ധനവരവ്, സന്താനഗുണം, തൊഴില്‍ സ്ഥിരത എന്നിവ നേടും. അപ്രതീക്ഷ ധനവരവ്, സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ കാരണമാകും. കരാര്‍ ജോലികള്‍ കൃത്യ സമയത്ത് ചെയ്ത് തീര്‍ക്കും. വിവാഹകാര്യങ്ങളില്‍ തീരുമാനമാകും.

മീനക്കൂറ്

ദുര്‍ജന സംസര്‍ഗംമൂലം ധനനഷ്ടം, മാനഹാനി. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ പറ്റിയ സമയമല്ല. മേലധികാരികളുടെ അപ്രീതിയുണ്ടാകും. സ്ഥാനചലനത്തിന് സാധ്യത. 

 
Other News in this category

 
 




 
Close Window