Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.7522 INR  1 EURO=111.2223 INR
ukmalayalampathram.com
Thu 27th Aug 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
അമേരിക്കയിലെ യൂണിവേഴ്‌സിറ്റികളില്‍ അഡ്മിഷനായി വിദ്യാര്‍ഥികള്‍ ക്യൂ നില്‍ക്കുന്നു : ഇന്ത്യക്കാരും ചൈനക്കാരും ബ്രിട്ടനിലെ വിദ്യാഭ്യാസം ഉപേക്ഷിച്ചു
Reporter
ബ്രിട്ടന്റെ വരുമാനങ്ങളില്‍ വലിയൊരു പങ്ക് നിര്‍വഹിക്കുന്ന യൂണിവേഴ്‌സിറ്റികളിലേക്ക് ഏഷ്യയില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ചൈനയില്‍ നിന്നും ഇന്ത്യയില്‍ നിന്നുമുള്ള സ്റ്റുഡന്റ്‌സ് ഇപ്പോള്‍ അമേരിക്കയിലേക്കാണ് പോകുന്നത്. 102,673 ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് 2013- 14ല്‍ അമേരിക്കയിലേക്ക് വിദ്യാഭ്യാസത്തിനായി കുടിയേറിയത്. അതേസമയം, മൂന്നു ലക്ഷത്തിലേറെ ചൈനക്കാരാണ് ഒരോ വര്‍ഷവും സ്റ്റുഡന്റ വിസയില്‍ അമേരിക്കയിലെത്തുന്നത്.
സ്റ്റുഡന്റ് വിസാ നിയമങ്ങള്‍ കര്‍ശനമാക്കിയത് ബ്രിട്ടനിലെ യൂണിവേഴ്‌സിറ്റികള്‍ക്ക് വന്‍ നഷ്ടമാണ് വരുത്തിവച്ചിട്ടുള്ളത്. ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ബ്രിട്ടനെ തിരിഞ്ഞു നോക്കാതാകുന്ന കാലം അകലെയല്ല. 2013ലെ കണക്കുപ്രകാരം അമേരിക്കയിലേക്കുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ ഒഴുക്ക് ആറു ശതമാനം വര്‍ധിച്ചു. അതിനു മുന്‍പുള്ള മൂന്നു വര്‍ഷം തുടര്‍ച്ചയായി കുറഞ്ഞു വന്നിരുന്ന ഒഴുക്കാണ് തിരിച്ചു കയറിയിരിക്കുന്നത്. ബ്രിട്ടനില്‍ സ്റ്റുഡന്റ് വിസക്കാര്‍ക്ക് നിയമങ്ങള്‍ കര്‍ശനമാക്കിയതും പിഎസ്ഡബ്ല്യുവില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതുമായി വിദ്യാര്‍ഥികള്‍ക്ക് അമേരിക്ക വീണ്ടും പ്രിയങ്കരമായത്. അമേരിക്കയില്‍ ഓരോ മൂന്നു വിദേശ വിദ്യാര്‍ഥികളില്‍ ഒരാള്‍ വീതം ചൈനക്കാരാണ്. മൊത്തം വിദ്യാര്‍ഥികളില്‍ 31 ശതമാനം ചൈനീസ് വംശജരാണ്. എട്ടിലൊരാളുടെ കണക്കെടുത്താല്‍ ഇന്ത്യയില്‍ നിന്നുള്ള ഒരാള്‍ വീതം ഉണ്ട്. ചൈന, ഇന്ത്യ, കൊറിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ മാത്രം 50 ശതമാനം വരും. ആകെ 886,000 വിദേശ വിദ്യാര്‍ഥികളാണ് അമേരിക്കയിലുള്ളത്. യുഎസ് സമ്പദ്‌വ്യവസ്ഥയക്ക് 27 ബില്യണ്‍ ഡോളറാണ് ഇതിലൂടെ ലഭിക്കുന്നത്. ഒരു ഘട്ടത്തില്‍ യുഎസിനെ ഒഴിവാക്കി കാനഡ, യുകെ, ഓസ്‌ട്രേലിയ, യൂറോപ്യന്‍ രാജ്യങ്ങളിലേക്കാണ് വിദ്യാര്‍ഥികള്‍ പോയിരുന്നത്. ഈ ട്രെന്‍ഡ് പൂര്‍ണമായും ഇല്ലാതായി. വിദ്യാര്‍ഥികളെല്ലാം വീണ്ടും പഠനം അമേരിക്കയിലാക്കാമെന്നു തീരുമാനിച്ചിരിക്കുന്നു.
 
Other News in this category

 
 




 
Close Window