Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8936 INR  1 EURO=109.6732 INR
ukmalayalampathram.com
Wed 05th Aug 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
കുടിയേറ്റക്കാര്‍ക്ക് ബെനിഫിറ്റ് നല്‍കണമെന്നു യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍
Reporter
കുടിയേറ്റക്കാരുടെ ബെനിഫിറ്റ് സംബന്ധിച്ച് യൂറോപ്യന്‍ യൂണിയനുമായി ബ്രിട്ടന്‍ നേരിട്ടൊരു ഏറ്റുമുട്ടലിന് സാഹചര്യമൊരുങ്ങുന്നു. കുടിയേറ്റക്കാരുടെ ബെനിഫിറ്റുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ ബ്രിട്ടന്റെ നടപടിക്കെതിരേ യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍ നിയമനടപടി സ്വീകരിക്കുകയാണ്. യൂറോപ്പിന്റെ പരമോന്നത കോടതിയില്‍ വിഷയം എത്തുന്നതോടെ ബ്രിട്ടന്‍ അത് അംഗീകരിക്കേണ്ടി വരും. എന്നാല്‍, തെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ട് കാമറൂണ്‍ സര്‍ക്കാര്‍ എന്തു നടപടി സ്വീകരിക്കുമെന്നു വ്യക്തമല്ല. നിയമത്തെ അംഗീകരിക്കാതിരുന്നാല്‍ യൂറോപ്യന്‍ യൂണിയനിലെ അംഗത്വം വേര്‍പെടുത്തേണ്ടിവരും. യുകെഐപിയുടെ പ്രധാന മുദ്രാവാക്യം ഏറ്റെടുത്ത് ജനങ്ങളെ സ്വാധീനിക്കാന്‍ കാമറൂണ്‍ ശ്രമിക്കുമോ എന്നതാണ് അടുത്ത ചോദ്യം. എന്തായാലും, പ്രധാനമന്ത്രി ഏര്‍പ്പെടുത്തിയ ബെനിഫിറ്റ് നിയന്ത്രണങ്ങള്‍ യൂറോപ്യന്‍ യൂണിയന്‍ ചോദ്യം ചെയ്യുമെന്ന് ഉറപ്പായിട്ടുണ്ട്.
ചൈല്‍ഡ് ബെനിഫിറ്റ്, ചൈല്‍ഡ് ടാക്‌സ് ക്രെഡിറ്റ് എന്നിവ ഉള്‍പ്പെടെയുള്ള ബെനിഫിറ്റുകള്‍ കുടിയേറ്റക്കാര്‍ക്ക് നല്‍കില്ലെന്നാണ് യുകെയുടെ നിലപാട്. യൂറോപ്പിലെ പരമോന്നത കോടതിയുടെ വിധി ഇതിനു നേരേ വിപരീതമാണ്. എല്ലാവരും ബെനിഫിറ്റുകള്‍ക്ക് അര്‍ഹരാണെന്ന് ഇയു കോടതി പറയുമ്പോള്‍ അതിനെ മറികടക്കാന്‍ കാമറൂണിന് അധികാരമില്ല. എന്നാല്‍, ടോറികളുടെ കുഴപ്പമല്ല യൂറോപ്യന്‍ യൂണിയന്റെ നിര്‍ദേശമാണ് ബെനിഫിറ്റുകള്‍ നല്‍കാന്‍ കാരണമെന്നു വിശദീകരിച്ച് കാമറൂണിന് ഉത്തരവാദിത്തത്തില്‍ നിന്ന് വേണമെങ്കില്‍ ഒഴിവാകാം. പക്ഷേ, യുകെയിലെ ജനങ്ങള്‍ ഈ സാഹചര്യത്തെ എങ്ങനെ സ്വീകരിക്കും എന്നു വ്യക്തമല്ല. യുകെഐപി ഇതിനെ പരമാവധി മുതലെടുക്കുമെന്നുറപ്പ്. യൂറോപ്യന്‍ യൂണിയന്‍ വിടണമെന്ന ആവശ്യത്തിന് ഇത് ശക്തി പകരും.
ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച് 24,000 കുടുംബങ്ങളാണ് കുറഞ്ഞത് 89 പൗണ്ടെങ്കിലും ഒരു മാസം ബെനിഫിറ്റായി വാങ്ങുന്നത്. വിദേശത്തു താമസിക്കുന്ന 38,500 കുട്ടികള്‍ക്കു വേണ്ടിയാണ് ബ്രിട്ടന്‍ ബെനിഫിറ്റ് നല്‍കുന്നത്. ഒരു വര്‍ഷം 30 മില്യണ്‍ പൗണ്ടിന്റെ അധികച്ചെലവാണ് ഇതുമൂലം സര്‍ക്കാര്‍ നേരിടുന്നത്. 4000 പേര്‍ ടാക്‌സ് ക്രെഡിറ്റും വാങ്ങുന്നുണ്ട്. ചൈല്‍ഡ് ബെനിഫിറ്റ് എന്ന 'ചൂഷണം' അവസാനിപ്പിക്കുമെന്ന് വെള്ളിയാഴ്ച ഡേവിഡ് കാമറൂണ്‍ പ്രഖ്യാപിച്ചിരുന്നു.
അതിനിടെ യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ ബ്രിട്ടനിലെ പൊലീസ് സ്റ്റേഷനുകളില്‍ പേരു നല്‍കണമെന്ന നിബന്ധന വരുമെന്ന് ബ്രിട്ടിഷ് ദിനപത്രമായ ദ് ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു. ആറുമാസത്തിനുള്ളില്‍ ബ്രിട്ടനില്‍ ജോലി കണ്ടെത്താനായില്ലെങ്കില്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള കുടിയേറ്റക്കാരെ നാട്ടിലേക്കു തിരിച്ചയയ്ക്കുമെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ഒരു പ്രസംഗത്തില്‍ പറഞ്ഞിരുന്നു.

ഔദ്യോഗിക രേഖകളിലൊന്നുമില്ലാത്ത കുടിയേറ്റക്കാരെ എങ്ങനെ കണ്ടെത്തി നാട്ടിലേക്കു തിരിച്ചയ്ക്കുമെന്ന പ്രശ്‌നത്തിനാണ് ബ്രിട്ടന്റെ പരിഹാരം കാണാന്‍ ശ്രമിക്കുന്നത്. കുടിയേറ്റക്കാര്‍ പൊലീസ് സ്റ്റേഷനില്‍ പേരു റജിസ്റ്റര്‍ ചെയ്യണമെന്ന നിബന്ധന മിക്ക വിദേശരാജ്യങ്ങളിലുമുണ്ട്. ഇത് ബ്രിട്ടനില്‍ നടപ്പിലാക്കാന്‍ എളുപ്പമാണെന്നാണ് വിലയിരുത്തല്‍. കുടിയേറ്റക്കാരുടെ എണ്ണം ക്രമാതീതമാകുന്നതു മൂലം പ്രാദേശിക സേവനങ്ങള്‍ക്കു വേണ്ടി വരുക.
 
Other News in this category

 
 




 
Close Window