Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.7522 INR  1 EURO=111.2223 INR
ukmalayalampathram.com
Thu 27th Aug 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
കുടിയേറ്റക്കാര്‍ കൂട്ടത്തോടെ ഓസ്‌ട്രേലിയയിലേക്ക് : ഐഇഎല്‍ടിഎസ് ഒഴിവാക്കിയതോടെ ഇമിഗ്രേഷന്‍ വിഭാഗത്തില്‍ തിക്കും തിരക്കും
Reporter
ഓസ്‌ട്രേലിയയിലേക്ക് കുടിയേറാനുള്ള മാനദണ്ഡങ്ങളില്‍ ഇളവു വരുത്തിയതായി പ്രഖ്യാപനം. സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇതു സംബന്ധിച്ച ആദ്യത്തെ നോട്ടിഫിക്കേഷന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഐഇഎല്‍ടിഎസിനു പകരം ടോഫല്‍ ഏര്‍പ്പെടുത്തി ഭാഷാപരിജ്ഞാന പരീക്ഷ ലളിതമാക്കുമെന്ന് ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ് നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഓസ്‌ട്രേലിയയിലേക്ക് കുടിയേറ്റം ഇരട്ടിയായി. ഓസ്‌ട്രേലിയന്‍ ഗവണ്മെന്റിന്റെ ഇമിഗ്രേഷന്‍ ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് വെബ്‌സൈറ്റിലെ വിവരമനുസരിച്ച് 457 ഇന്ത്യക്കാര്‍ക്ക് ടെമ്പററി വര്‍ക്ക് റൂട്ടിലൂടെ കഴിഞ്ഞവര്‍ഷം വിസ നല്‍കി. തൊഴില്‍ - കുടിയേറ്റ വിസ നിയമങ്ങളില്‍ സമീപകാലത്ത് ഓസ്‌ട്രേലിയന്‍ ഗവണ്മെന്റ് നടപ്പില്‍ വരുത്തിയ ഇളവുകളും പരിഷ്‌കാരങ്ങളുമാണ് കൂടുതല്‍ വിസകള്‍ ഇന്ത്യക്കാര്‍ക്ക് ലഭിക്കുവാനുള്ള കാരണം. ഓസ്‌ട്രേലിയയില്‍ അഭയാര്‍ത്ഥികളായി എത്തുന്നവര്‍ക്ക് രണ്ടുമുതല്‍ അഞ്ചുവര്‍ഷംവരെ തൊഴില്‍ വിസകള്‍ നല്‍കുന്നതിനുള്ള അനുവാദം കഴിഞ്ഞദിവസം ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് നല്‍കിയിരുന്നു. നിലവില്‍ ബോട്ടിലും മറ്റും ഓസ്‌ട്രേലിയയിലേക്ക് എത്തുന്ന അഭയാര്‍ത്ഥികളെ സമീപദ്വീപിലെ ഡിറ്റന്‍ഷന്‍ സെന്ററിലേക്ക് അയക്കുകയും അവിടെനിന്ന് തിരിച്ചയക്കുകയുമാണ് ചെയ്തുവരുന്നത്. പുതിയ നിയമം മൂലം ഈവിധമെത്തുന്ന അഭയാര്‍ത്ഥികള്‍ക്കും അര്‍ഹതയുല്ലെങ്കില്‍ അവിടെ തൊഴില്‍ വിസകള്‍ക്കായി അപേക്ഷിക്കുവാന്‍ കഴിയും. ഇന്ത്യക്കാര്‍ക്ക് ലഭിച്ച 457 തൊഴില്‍ വിസകള്‍ കഴിഞ്ഞവര്‍ഷം ആകെ വിതരണംചെയ്ത വിസയുടെ 23.3% ആണ് . 18.3% വിസകള്‍ നേടി ബ്രിട്ടന്‍ രണ്ടാംസ്ഥാനത്തും 6.5% വിസകള്‍ നേടിയ ചൈന മൂന്നാം സ്ഥാനത്തുമായി. ഇതിനുപുറമേ 2012 - 13 കാലയളവില്‍ മാത്രം ഏകദേശം 40,100 ഇന്ത്യക്കാര്‍ ഓസ്‌ട്രേലിയയിലേക്ക് കുടിയേറ്റത്തിനുള്ള അപേക്ഷയും നല്‍കിയിട്ടുണ്ട്. 27,300 അപേക്ഷകരുമായ് ചൈന രണ്ടാംസ്ഥാനത്തുമുണ്ട്. എന്നാല്‍, 21,700 പേര്‍ മാത്രം കുടിയേറ്റത്തിനായ് അപേക്ഷിച്ച ബ്രിട്ടന്‍ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഓസ്‌ട്രേലിയയെ സംബന്ധിച്ചിടത്തോളം കുടിയേറ്റത്തിലും തൊഴില്‍ വിസകളിലും എക്കാലവും ബ്രിട്ടനായിരുന്നു ഒന്നാംസ്ഥാനത്ത് എന്നതാണ് എടുത്തു പറയാനാകുന്ന പ്രധാന വ്യത്യാസം. അതുപോലെ ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കൊ-ഓപ്പറേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റിന്റെ കണക്കനുസരിച്ച് ഓസ്‌ട്രേലിയയിലേക്കുള്ള കുടിയേറ്റത്തിലും 46.6% വര്‍ദ്ധനവ് വന്നു. 2012-13 കാലയളവില്‍ 123,400 പേര്‍ക്ക് ഓസ്‌ട്രേലിയയിലേക്ക് കുടിയേറുവാന്‍ കഴിഞ്ഞു. ഇത് സര്‍വ്വകാല റെക്കോര്‍ഡുമാണ്. ബ്രിട്ടനെപ്പോലുള്ള രാജ്യങ്ങള്‍ ഇംഗ്ലീഷ് ഭാഷാപരിജ്ഞാന ടെസ്റ്റുകളില്‍ കടുംപിടുത്തം പിടിക്കുമ്പോള്‍ ഓസ്‌ട്രേലിയ ഐ.ഇ.എല്‍.ടി.എസ് പോലും നിര്‍ബന്ധമല്ലാത്ത നിയമമാറ്റത്തിലേക്ക് വഴിമാറിയതും ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റക്കാരെ ആകര്‍ഷിച്ചു. കടുത്ത പരീക്ഷാ നിബന്ധനകളുള്ള ഐ.ഇ.എല്‍.ടി.എസിനു പകരം ടോഫെലിലും പ്രാദേശിക ഇംഗ്ലീഷ് ഭാഷാ ടെസ്റ്റിലും നേടുന്ന സ്‌കോറും യോഗ്യതകളായി പരിഗണിക്കുവാനാണ് തീരുമാനം.
 
Other News in this category

 
 




 
Close Window