Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=119.8322 INR  1 EURO=104.9208 INR
ukmalayalampathram.com
Sat 20th Dec 2025
 
 
ഇമിഗ്രേഷന്‍
  Add your Comment comment
UK Work Permit (Tier 2) Visa അവലോകനം
പോള്‍ ജോണ്‍
ലണ്ടന്‍ : യുകെയില്‍ ഇമിഗ്രേഷന്‍ നിയമത്തില്‍ സമൂലമായ മാറ്റം വരുന്നു, ഇനി നഴ്‌സുമാര്‍ക്കും ഷെഫുമാര്‍ക്കും ഇവിടെ രക്ഷയില്ല, ആരും യുകെയിലേക്ക് വരേണ്ട എന്നിങ്ങനെയുള്ള വാര്‍ത്തകള്‍ വായിച്ച് നെട്ടോട്ടം ഓടാന്‍ തുടങ്ങിയിരുക്കുന്നു യുകെയിലുള്ള നമ്മുടെ മലയാളികള്‍ . കാള പെറ്റു എന്ന് കേള്‍ക്കുമ്പോള്‍ കയറെടുക്കുന്നവര്‍ നമ്മുടെ ഇടയില്‍ ഏറെയാണല്ലോ ? ഇനി സീനിയര്‍ കെയറര്‍ വര്‍ക്ക് പെര്‍മിറ്റ് ഇല്ല. അതിനാല്‍ തിരിച്ചുപോകും എന്ന് വമ്പ് പറയുന്നവര്‍ നമ്മുടെ ഇടയില്‍ ഏറെയുണ്ട്. കേരളത്തില്‍ വെറും 5,000 - 7,000 രൂപയ്ക്ക് വരെ നഴ്‌സായി ജോലി ചെയ്തിരുന്ന കാലം മറുന്നുപോയവരാണ് ഇക്കൂട്ടര്‍ . അല്ലെങ്കില്‍ ഇനി കാനഡ , ഓസ്‌ട്രേലിയ എന്നിവിടങ്ങളിലേക്ക് ശ്രമിക്കാം എന്ന് ചിന്തിച്ചു പോകുന്നവരാണ് മറ്റൊരു വിഭാഗം. യുകെയില്‍ എത്തിയിട്ട് ഇവിടെ രജിസ്‌ട്രേഷന്‍ എടുക്കാന്‍ ബുദ്ധിമുട്ടുന്നവര്‍ എങ്ങിനെ കാനഡയിലും ഓസ്‌ട്രേലിയയിലുമെല്ലാം രജിസ്‌ട്രേഷന്‍ എടുക്കുമെന്ന് കാത്തിരുന്നു കാണേണ്ടിവരും.

ദിവസവും വരുന്ന നെഗറ്റീവ് വാര്‍ത്തകള്‍ക്കിടയില്‍ അല്‍പ്പമെങ്കിലും പോസിറ്റീവ് ആയ വാര്‍ത്തകള്‍ നല്‍കി പരിശ്രമികളായവരെ യുകെയിലുള്ള അവസരങ്ങളെപ്പറ്റി ബോധവത്കരിക്കുക എന്നതുമാത്രമാണ് ഞങ്ങളുടെ ലക്ഷ്യം. സാമ്പത്തിക മാന്ദ്യം അലട്ടുന്ന ഒരു രാജ്യത്ത് ധാരാളം അവസരങ്ങളൊന്നും ഉണ്ടാവണമെന്നില്ല. എന്നാല്‍ , സ്‌കില്‍ഡ് ആയവര്‍ക്ക് ഏതു കാലാവസ്ഥയിലും അവസരങ്ങള്‍ ഉണ്ട് എന്നത് നമ്മള്‍ മറക്കേണ്ട. യുകെയില്‍ ഏപ്രില്‍ മുതല്‍ നിലവില്‍ വരുന്ന Tier 2 Visa മാറ്റങ്ങളെക്കുറിച്ചും അതില്‍ ഏതൊക്കെ മേഖലകളില്‍ തൊഴില്‍ അവസരങ്ങളും Visa അവസരങ്ങളും ഉണ്ട് എന്നതിനെക്കുറിച്ചാണ് ഈ ലേഖന പരമ്പരയില്‍ ഞങ്ങള്‍ വിവരിക്കുന്നത്. യുകെ ഗവണ്‍മെന്റ് പ്രഖ്യാപിച്ചിട്ടുള്ള ഇമിഗ്രേഷന്‍ ക്യാപ് വിദേശത്തുനിന്നുള്ള റിക്രൂട്ട്‌മെന്റിന് മാത്രമാണ് ബാധകമെന്ന് ഈയടുത്തയിടെ ഹോം ഓഫീസ് പ്രഖ്യാപിക്കുകയുണ്ടായി.

നിലവില്‍ യുകെയില്‍ ഉള്ളവരില്‍ നിന്നും റിക്രൂട്ട് ചെയ്യുന്നതിന് ഇമിഗ്രേഷന്‍ ക്യാപ് ബാധകമല്ലെന്നും പ്രഖ്യാപിക്കുകയുണ്ടായി. ഇതനുസരിച്ച് നിലവില്‍ യുകെയില്‍ Tier 1 , Tier 2 , Tier 4 Visa വിഭാഗങ്ങളില്‍ നിന്നും Tier 4 dependant Visa കാറ്റഗറിയില്‍ നിന്നും ടിയര്‍ 2 വര്‍ക്ക് വിസ കാറ്റഗറിയിലേക്ക് മാറാവുന്നതാണ്. ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് യുകെയിലെ ഇമിഗ്രേഷന്‍ ക്യാപ് ബാധകമല്ല. ഇവരെ റിക്രൂട്ട് ചെയ്യുന്നതിന് സ്‌പോണ്‍സര്‍മാര്‍ക്ക് മാനദണ്ഡങ്ങള്‍ പാലിക്കുകയാണെങ്കില്‍ Unrestricted Certificate of Sponsorship അനുവദിക്കുകയും ചെയ്യും. ഇതെല്ലാം കൂട്ടിവായിച്ചാല്‍ നിലവില്‍ യുകെയില്‍ point leased catagory വിസയിലുള്ളവര്‍ക്ക് ജോബ് ഓഫര്‍ ലഭിക്കുകയാണെങ്കില്‍ ടിയര്‍ 2 വിസയിലേക്ക് മാറുന്നതിന് വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാവുകയില്ല എന്ന് തന്നെ കരുതാം.

നാളെ : ഏതൊക്കെ കാറ്റഗറിയില്‍ ഷെഫുമാര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് ലഭിക്കും.
Show Users Comments >>
 
Other News in this category

 
 




 
Close Window