Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.7875 INR  1 EURO=105.8201 INR
ukmalayalampathram.com
Fri 19th Dec 2025
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
അഭിനയിക്കാനറിയാം, പത്തോളം സിനിമകളില്‍ ഡബ്ബിങ്ങ് ചെയ്തിട്ടുണ്ട്: അവസരങ്ങള്‍ക്കായി വിനീഷ് കാത്തിരിക്കുന്നു
reporter
മോണോ ആക്ട് മിമിക്രി കവിതാപാരായണം നാടകം ജില്ലാതലത്തില്‍ പ്രതിഭയായിരുന്നു കെ.ബി. വിനീഷ്. കലാ ലോകത്ത് പുതിയ പ്രതീക്ഷകളുമായി നടന്മാരെത്തുമ്പോള്‍ വിനീഷ് സ്വപ്‌നകാണുന്നതും വേദികളാണ്.
പ്രഫഷണല്‍ നാടക നടനായ സതീഷ് സംഗമിത്രയുടെ കീഴില്‍ നാടക പഠനം. ആദ്യമായി വേദി പങ്കിട്ടത് നാടകനടനും സംവിധായകനും പ്രസിദ്ധ ജോത്സ്യനും ആയ ട് കെ വിജയനൊപ്പം. നാടന്‍ പാട്ടുകള്‍ തെയ്യം തെരുവു നാടകം ഓട്ടംതുള്ളല്‍. ആദ്യമായി ഡബ്ബിങ് ചെയ്തത് രാക്ഷസ രാജാവ് ചൂണ്ട തുടങ്ങിയ മലയാള സിനിമയില്‍ ആണ്. കൂടാതെ തുറുപ്പുഗുലാന്‍, അതിശയന്‍, ഹരീന്ദ്രന്‍ നിഷ്‌കളങ്കന്‍ സ്വന്തം ഭാര്യാസിന്ദാബാത്, ബോഡിഗാര്‍ഡ്, മേക്കപ്പ്മാന്‍, ഇമ്മാനുവല്‍ വണ്ടര്‍ഫുള്‍ജേര്‍ണി എന്നിവയുടെ ഭാഗമായി. പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ കണ്ണാടി എന്ന സിനിമയില്‍ നക്‌സലേറ്റ് നേതാവായി അഭിനയിച്ചു ചോറ്റാനിക്കര അമ്മയുടെ അമ്മേ ജഗദംബികേ ടെലിഫിലിമില്‍ വടക്കേടത്തിനുകീഴില്‍ കണ്ണപ്പന്‍ മലയാര് ആയീ അഭിനയിച്ചു കൂടാതെ മനോരമ ന്യൂസിന്റെ തട്ടിം മുട്ടിം ബഡായി ബംഗ്ലാവ് സിനിമാല കൈരളിയുടെ പുഞ്ചിരിട്രവല്‍സ് തുടങ്ങിയ പ്രോഗ്രാമുകളിലും മുഖം കാണിച്ചു. കൊച്ചിന്‍ കോപ്പറേഷനില്‍ കണ്ടിജന്‍സി തൊഴിലാളിയായി സേവനം അനുഷ്ഠിക്കുന്നു. വിലാസം : കെ.ബി. വിനീഷ് കരിയത്തുകാട് വീട് സൗത്ത് പറവൂര്‍ പി.ഒ, ഉദയംപേരൂര്‍ തൃപ്പൂണിത്തുറ, എറണാകുളം ജില്ല.
അച്ഛന്‍ ക്യാന്‍സര്‍ ബാധിതനായി മരിച്ചപ്പോഴും മല്‍സ്യക്കച്ചവടം നടത്തുന്ന അമ്മ അപകടത്തില്‍പ്പെട്ടു മരിച്ചപ്പോഴും വിനീഷ് കലയുടെ കൈപിടിച്ച് മുന്നോട്ടു പോകുന്നു.
അനുജന്‍ ഡ്രൈവര്‍ ആണ്. കൂടാതെ ചങ്ങനാശേരി പ്രതിഭ വൈക്കം മാളവികയിലും സഹകരിക്കുന്നു.
 
Other News in this category

 
 




 
Close Window