|
കഴിഞ്ഞ ദിവസം ഡ്രൈവിങ്ങിനിടെ ഫെയ്‌സ്ബുക്ക് ലൈവ് വിഡിയോ ഷൂട്ട് ചെയ്യാന്‍ ശ്രമിച്ച യുവാവ് കാറപകടത്തില്‍പ്പെട്ടു. കാര്‍ പൂര്‍ണമായും തകര്‍ന്നു, ഡ്രൈവര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. വിഡിയോ ലൈവ് ചെയ്യുമ്പോള്‍ 160 കിലോമീറ്റര്‍ വേഗതയിലാണ് കാറോടിച്ചിരുന്നത്. അമേരിക്കയിലെ റോഡ് ഐലന്റിലാണ് ദുരന്തം സംഭവിച്ചത്. ഇരുപതുകാരനായ ഒനാസി ഒലിയോ റോജസ് പകര്‍ത്തിയ വിഡിയോ ഫെയ്‌സ്ബുക്കില്‍ ലൈവായിരുന്നു. പിന്നീട് ഈ വിഡിയോ നിരവധി പേര്‍ ഷെയര്‍ ചെയ്തു.
ഫെയ്‌സ്ബുക്ക് ലൈവ് ഷൂട്ടില്‍ ശ്രദ്ധിക്കുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ടു പോകുന്നതു വിഡിയോയില്‍ കാണാം. നിയന്ത്രണം വിട്ട കാര്‍ ട്രക്കിനു പിന്നിലിടിക്കുകയായിരുന്നു.
ഫെയ്‌സ്ബുക്ക്, വാട്‌സാപ്പ് ഉപയോഗം കൂടിയതോടെ ഇതുമായി ബന്ധപ്പെട്ട അപകടങ്ങളും കേസുകളും കുത്തനെ കൂടി. ഫെയ്‌സ്ബുക്ക് ലൈവ്, സെല്‍ഫി വിഡിയോ പകര്‍ത്താനായി ശ്രമിച്ച നിരവധി യുവാക്കള്‍ക്കു പരുക്കേറ്റു, ചിലര്‍ക്ക് ജീവന്‍ തന്നെ നഷ്ടമായി. ഡ്രൈവ് ചെയ്യുന്നതും റോഡിലൂടെ നടക്കുന്നതും ഫെയ്‌സ്ബുക്കില്‍ ലൈവ് ചെയ്യുന്നത് ഇന്നൊരു ട്രന്റായി മാറിയിട്ടുണ്ട്. |