Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=117.6886 INR  1 EURO=102.7855 INR
ukmalayalampathram.com
Tue 28th Oct 2025
 
 
ഇമിഗ്രേഷന്‍
  Add your Comment comment
യുകെയില്‍ വിവാഹം കഴിക്കാന്‍ ഇനി ഇമിഗ്രേഷന്‍ ഓഫീസിന്റെ അനുവാദം ആവശ്യമില്ല
Paul John
ലണ്ടന്‍ : യുകെയില്‍ വിവാഹം കഴിക്കണമെങ്കില്‍ യുകെ ബോര്‍ഡര്‍ ഏജന്‍സിയുടെ അനുവാദം വാങ്ങണമെന്ന നിബന്ധന നിര്‍ത്തലാക്കി. ഏപ്രില്‍ 4-ാം തീയതി സര്‍ട്ടിഫിക്കേറ്റ് ഓഫ് അപ്രൂവല്‍ അപേക്ഷ നിര്‍ത്തലാക്കിക്കൊണ്ട് യുകെ പാര്‍ലമെന്റ് നിയമം പാസ്സാക്കിയിരുന്നു.

ഇതനുസരിച്ചാണ് മെയ് 9 മുതല്‍ സര്‍ട്ടിഫിക്കേറ്റ് ഓഫ് അപ്രൂവല്‍ അപേക്ഷകള്‍ യുകെബിഎ നിര്‍ത്തലാക്കിയത്. ഇനിമുതല്‍ യുകെയില്‍ വിദേശികള്‍ക്കു വിവാഹിതരാകണമെങ്കില്‍ അവരുടെ അടുത്തുള്ള രജിസ്റ്റര്‍ ഓഫീസില്‍ നോട്ടീസ് നല്‍കിയാല്‍ മതിയാകും.

നിലവില്‍ യുകെയില്‍ സര്‍ട്ടിഫിക്കറ്റ് ഓഫ് അപ്രൂവല്‍ അപേക്ഷ നല്‍കിയിട്ടുള്ളവര്‍ യുകെബിഎയില്‍ അപേക്ഷ പിന്‍വലിക്കാന്‍ സാധിക്കും. ഇതിനുള്ള അപേക്ഷ 020 8196 3831 എന്ന നമ്പറില്‍ ഫാക്‌സ് ചെയ്താല്‍ മതിയാകും. വിസയില്ലാതെ നില്‍ക്കുന്നവര്‍ക്കും പുതിയ നിയമമാറ്റം അനുസരിച്ച് വിവാഹം കഴിക്കാന്‍ സാധിക്കും. എന്നാല്‍ വിസകള്‍ക്കു വേണഅടി വിവാഹം കഴിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ മാര്യേജ് രജിസ്ട്രാര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുമെന്ന് യുകെബിഎ അധികൃതര്‍ വ്യക്തമാക്കി.
 
Other News in this category

 
 




 
Close Window