Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.2793 INR  1 EURO=106.9633 INR
ukmalayalampathram.com
Sat 21st Feb 2026
 
 
ആരോഗ്യം
  Add your Comment comment
രാവിലെ ഭക്ഷണം ഒഴിവാക്കിയുള്ള ഡയറ്റിങ് വരുത്തി വയ്ക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ പലതാണ്
Reporter
ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ് എന്നിവ പരമാവധി ഒഴിവാക്കുക. പ്രോസസ്ഡ് ഫുഡ്‌സ് അമിത വണ്ണം ഉണ്ടാക്കുമെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. ഫ്രിഡ്ജില്‍ വച്ച ശേഷം വീണ്ടും ചൂടാക്കി കഴിക്കുന്ന ഭക്ഷണം തടി കൂട്ടും. പരമാവധി വീട്ടിലുണ്ടാക്കുന്ന ഭക്ഷണങ്ങള്‍ മാത്രം കഴിക്കുക. പ്രിസര്‍വേറ്റീവ്‌സ് അടങ്ങിയ ഭക്ഷണങ്ങള്‍ തടി കൂട്ടുകയും മറ്റ് അസുഖങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.
തടി കുറയ്ക്കാനായി പലരും ഡയറ്റ് ചെയ്യാറുണ്ട്. ഡയറ്റാണെന്ന് പറഞ്ഞ് ഇന്ന് മിക്കവരും പ്രഭാതഭക്ഷണം ഒഴിവാക്കാറുണ്ട്. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ശരീരത്തിന് കൂടുതല്‍ ദോഷം ചെയ്യും. പ്രഭാതഭക്ഷണം ഒഴിവാക്കിയാല്‍ പൊണ്ണത്തടി വയ്ക്കാനുള്ള സാധ്യത കൂടുതലാണ്. പ്രഭാതഭക്ഷണം ഒഴിവാക്കി ഉച്ചയ്ക്കുള്ള ഭക്ഷണം കൂടുതല്‍ കഴിക്കുന്ന ശീലവും അത്ര നല്ലതല്ല. കാരണം,അത് പൊണ്ണത്തടി ഉണ്ടാക്കുകയും മറ്റ് അസുഖങ്ങള്‍ ഉണ്ടാവാനുള്ള സാധ്യതയും കൂടുതലാണ്.
പ്രഭാതഭക്ഷണം ഒഴിവാക്കിയിട്ട് ഉച്ചഭക്ഷണം വയറ് നിറച്ച് കഴിക്കുന്ന ശീലം ഇന്ന് പലര്‍ക്കും ഉണ്ട്. ഒരിക്കലും അങ്ങനെ കഴിക്കരുത്. ഉച്ചയ്ക്ക് ചോറ് വളരെ കുറച്ചും പച്ചക്കറി വിഭവങ്ങള്‍ കൂടുതലും കഴിക്കുക. ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ ചോറ് കൂടുതല്‍ കഴിക്കുന്നത് തടിവയ്ക്കാം. ഉച്ചയ്ക്ക് സാലഡ് കൂടുതല്‍ കഴിക്കാന്‍ ശ്രമിക്കുക. ചോറ് ഇഷ്ടമില്ലാത്തവര്‍ ചപ്പാത്തിയോ അല്ലെങ്കില്‍ വേവിച്ച പച്ചക്കറിയോ കഴിക്കുക. ഉച്ചയ്ക്ക് വൈകി ഭക്ഷണം കഴിക്കുന്നതും തടിവയ്ക്കാനുള്ള സാധ്യത കൂടുതലാണ്.
രാത്രി വൈകി ഭക്ഷണം കഴിക്കുന്ന ശീലം ഇന്ന് പലര്‍ക്കും ഉണ്ട്. രാത്രി ഭക്ഷണം എട്ട് മണിക്ക് മുമ്പ് തന്നെ കഴിക്കാന്‍ ശ്രമിക്കണം. വൈകി ഭക്ഷണം കഴിക്കുന്നത് തടി കൂട്ടുകയും മറ്റ് അസുഖങ്ങള്‍ വരാനുള്ള സാധ്യതയും കൂടുതലാണ്. രാത്രി സമയങ്ങളില്‍ ചോറ് കഴിക്കുന്നത് ഒഴിവാക്കുക. ജങ്ക് ഫുഡ്, എണ്ണ പലഹാരങ്ങള്‍ രാത്രി സമയങ്ങളില്‍ കഴിക്കരുത്. അത് പോലെ രാത്രി ഭക്ഷണം വളരെ കുറച്ച് മാത്രം കഴിക്കുക.

ഇന്ന് അധികം പേരും തടി കുറയ്ക്കാനായി രാത്രി ഭക്ഷണം ഒഴിവാക്കുന്നവരാണ്. രാത്രി ഭക്ഷണം ഒഴിവാക്കിയാല്‍ ഒരിക്കലും തടി കുറയില്ല. പത്ത് പന്ത്രണ്ട് മണിക്കൂര്‍ സമയത്തേക്ക് ശരീരം യാതൊന്നും കഴിക്കാതിരിക്കുന്നത് കൊണ്ട് അവസാനമായി കഴിക്കുന്ന ഭക്ഷണത്തിന് വളരെ പ്രാധാന്യമുണ്ട്. ശരീരത്തിലെ എനര്‍ജി ലെവല്‍, ഉമിനീരിന്റെ ഉല്‍പ്പാദനം എന്നിവയെല്ലാം നിയന്ത്രിക്കുന്നത് അവസാനം കഴിക്കുന്ന ഭക്ഷണമായിരിക്കും.
എണ്ണ, നെയ്യ്, പഞ്ചസാര, വെണ്ണ എന്നിവ ചേര്‍ത്തുണ്ടാക്കിയ പലഹാരങ്ങള്‍ കഴിക്കുന്നത് തടി കൂടുക മാത്രമേയുള്ളൂ. അത് കൂടാതെ, കൊളസ്‌ട്രോള്‍, പ്രമേഹം, ബിപി തുടങ്ങിയ അസുഖങ്ങള്‍ പിടിപ്പെടാനുള്ള സാധ്യത കൂടുതലാണ്.
ദിവസവും നാലോ അഞ്ചോ ചായയോ കാപ്പിയോ കുടിക്കുന്ന നിരവധി പേരുണ്ട്. ഇടവിട്ട് ചായയോ കാപ്പിയോ കുടിക്കുന്നത് ആരോ?ഗ്യത്തിന് അത്ര നല്ലതല്ല. സ്ഥിരമായി ചായ കുടിക്കുന്നത് തടിവയ്ക്കാനുള്ള സാധ്യത കൂടുതലാണ്. പഞ്ചസാര, പാല്‍ , കോഫി ഇതെല്ലാം തടി കൂട്ടാം. തടി കുറയ്ക്കാന്‍ മിക്കവരും ഡയറ്റ് ചെയ്യാറുണ്ട്. പക്ഷേ ഡയറ്റ് ചെയ്തിട്ടും തടി കുറയുന്നില്ലെന്ന് പലരും പറയാറുണ്ട്. ഫാസ് ഫുഡ്, ജങ്ക് ഫുഡ്, എണ്ണപലഹാരങ്ങള്‍ ഇത്തരത്തിലുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നവരിലാണ് തടി കൂടുതലായി കണ്ടു വരുന്നത്. തടി കുറയ്ക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.
 
Other News in this category

 
 




 
Close Window