Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 04th Oct 2026
 
 
ആരോഗ്യം
  Add your Comment comment
നാട്ടുവൈദ്യത്തെ പുച്ഛിക്കേണ്ട: മസിലിന്റെ കരുത്തിനും ബാക്ടീരിയയ്ക്കും ജിഞ്ചര്‍ ടീ ഉത്തമം
Reporter
ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമായതിനാല്‍ ജിഞ്ചര്‍ ടീ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു. ഇത് ശരീരത്തേയും മനസ്സിനേയും ആരോഗ്യത്തോടെ കാക്കുന്നു. രക്തയോട്ടം വര്‍ധിപ്പിക്കാന്‍ ഏറെ നല്ലതാണ് ഇഞ്ചി ചായ. മസിലിന്റെ ആരോഗ്യം നിലനിര്‍ത്താനും സ്‌ട്രോങ് ആക്കാനും ജിഞ്ചര്‍ ടീ കുടിക്കുന്നത് ഏറെ ഗുണം ചെയ്യും. ഡയറ്റ് ചെയ്യുന്നവര്‍ ദിവസവും ഒരു കപ്പ് ഇ!ഞ്ചി ചായ കുടിക്കാന്‍ ശ്രമിക്കുക. ശരീരത്തിലെ കൊഴുപ്പ് അകറ്റി തടി കുറയ്ക്കാന്‍ വളരെ നല്ലതാണ് ജിഞ്ചര്‍ ടീ.

ബാക്റ്റീരിയകള്‍ക്ക് എതിരെ പ്രവര്‍ത്തിക്കുന്ന ഘടകങ്ങള്‍ ഇഞ്ചിയിലുണ്ട്. അതുകൊണ്ട് തന്നെ ശരീരത്തെ സംരക്ഷിക്കാന്‍ ഇഞ്ചി ഉത്തമമാണ്. ആര്‍ത്തവസമയത്ത് അനുഭവപ്പെടുന്ന വയറ് വേദന ഇല്ലാതാക്കാന്‍ ഇഞ്ചി ചായ കുടിക്കാം. സ്ത്രീകള്‍ക്ക് ഏറ്റവും കൂടുതല്‍ കണ്ട് വരുന്ന പ്രശ്‌നമാണ് മൂത്രത്തില്‍ അണുബാധ. മൂത്രത്തില്‍ അണുബാധ പ്രശ്‌നം അകറ്റാന്‍ ജിഞ്ചര്‍ ടീ കുടിക്കുന്നത് ?ഗുണം ചെയ്യും.

ജലദോഷം, തൊണ്ട വേദന എന്നിവ അകറ്റാന്‍ ഏറ്റവും നല്ലതാണ് ഇ!ഞ്ചി ചായ. ദിവസം ഒന്നോ രണ്ടോ കപ്പ് ഇഞ്ചിച്ചായ കുടിച്ചു നോക്കൂ. മാറ്റം അറിയാന്‍ സാധിക്കും. ചായയില്‍ അല്‍പം നാരങ്ങാ നീരും കൂടി ചേര്‍ത്താല്‍ ചായ കുറച്ച് കൂടി നല്ലതാണ്. ആന്റി ബാക്ടീരിയല്‍ ഫലങ്ങള്‍ ധാരാളം ഉള്ളതാണ് ഇഞ്ചി.

Gingerols , zingerone എന്നിവ അടങ്ങിയതാണ് ഇഞ്ചി. ഇവ രക്തയോട്ടം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമായതിനാല്‍ ജിഞ്ചര്‍ ടീ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു.

തലകറക്കം, ഛര്‍ദ്ദി എന്നിവ അകറ്റാനും ഏറ്റവും നല്ലതാണ് ഇഞ്ചി ചായ. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനും ഇഞ്ചി ചായ വളരെ നല്ലതാണ്.
എല്ലാ ആരോ?ഗ്യപ്രശ്‌നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് ജിഞ്ചര്‍ ടീ അഥവാ ഇഞ്ചി ചായ. ദിവസവും ജിഞ്ചര്‍ ടീ കുടിച്ചാലുള്ള ?ഗുണങ്ങള്‍ ചെറുതൊന്നുമല്ല. ആന്റി ഓക്‌സിഡന്റുകളും, വിറ്റാമിന്‍ സി, മിനറല്‍സ് എന്നിവ ധാരാളം അടങ്ങിയിട്ടുള്ള ഇഞ്ചിയുടെ ഔഷധഗുണങ്ങള്‍ പറഞ്ഞാല്‍ തീരാത്തതാണ്. ദിവസവും വെറും വയറ്റില്‍ ജിഞ്ചര്‍ ടീ കുടിക്കുന്നത് ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റാനും അ!സിഡിറ്റി പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനും സഹായിക്കും.
 
Other News in this category

 
 




 
Close Window