Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4233 INR  1 EURO=108.2134 INR
ukmalayalampathram.com
Tue 23rd Jun 2026
 
 
ആരോഗ്യം
  Add your Comment comment
ഒരു പരിധി വരെ ക്യാന്‍സറിനെയും ഹൃദ്രോഗത്തെയും തടയാന്‍ ഉപകരിക്കുന്ന ഡ്രൈ ഫ്രൂട്ട്
Reporter
പല രോഗങ്ങള്‍ തടയാനും പല പ്രശ്‌നങ്ങള്‍ക്കും ഉണക്ക മുന്തിരി ഒരു പ്രതിവിധിയാണ്. ക്യാന്‍സര്‍ മുതല്‍ പ്രമേഹം വരെ ഇവ തടയുന്നു.

ദഹന പ്രക്രിയയെ സഹായിക്കാനും മലബന്ധം തടയാനും എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ശരീരത്തിലെ ഇരുമ്പിന്റെ അളവ് നിലനിര്‍ത്താനും ഉണക്ക മുന്തിരി സഹായിക്കുന്നു. കണ്ണ് രോഗങ്ങള്‍ക്കും , പല്ലിന്റെ ആരോഗ്യം നിലനിര്‍ത്താനും ഉണക്ക മുന്തിരി കഴിക്കുന്നത് നല്ലതാണ്. ഉണക്കമുന്തിരിയില്‍ പൊട്ടാസിയം വിറ്റാമിന് സി ,കാല്‍സ്യം , വിറ്റാമിന്‍ ബി 6, ഇരുമ്പ്, സിങ്ക് എന്നിവ അടങ്ങിയിട്ടുണ്ട്. ഉണക്ക മുന്തിരിയുടെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ക്യാന്‍സര്‍ ഇന്നൊരു വില്ലനായി മാറിയിട്ടുണ്ട്. ക്യാന്‍സറിനെ വരെ തടുക്കാന്‍ ഉണക്ക മുന്തിരിക്ക് കഴിയും. ക്യാന്‍സിനെ തടയാന്‍ സഹായിക്കുന്ന കാറ്റെച്ചിന്‍ എന്ന ആന്റി ടോക്‌സിഡന്റ് ഉണക്ക മുന്തിരിയില്‍ അടങ്ങിയിട്ടുണ്ട് . ഇത് ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ ശമിപ്പിക്കുന്നു. അതിലൂടെ, ക്യാന്‌സറിന് കാരണമാകുന്ന സെല്ലുകളുടെ വളര്‍ച്ചയെ തടയാനും സാധിക്കുന്നു.
ഹൃദ്രോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്നു. ലോകത്ത് ഏറ്റവുമധികം ആളുകള്‍ മരിക്കുന്നതിന് പ്രധാന കാരണമായി ഹൃദ്രോഗം മാറിയിരിക്കുന്നു. ആരോഗ്യകരമായ ജീവിതശൈലിയും ശരിയായ ഭക്ഷണശീലവും പിന്തുടര്‍ന്നാല്‍ ഹൃദയാരോഗ്യം സംരക്ഷിക്കാനാകും. ഉണക്ക മുന്തിരിയിലെ പൊട്ടാസ്യം, ഫൈബര്‍, ഫിനോളിക് ആസിഡ്, ആന്റി ഓക്‌സിഡന്റുകള്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. അതുവഴി രക്ത സമ്മര്‍ദ്ദം കുറയുകയും ഹൃദയാരോഗ്യം നിലനിര്‍ത്തുകയും ചെയ്യുന്നു.
 
Other News in this category

 
 




 
Close Window