Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 04th Oct 2026
 
 
ആരോഗ്യം
  Add your Comment comment
കൈവെള്ളയില്‍ വേദനയുണ്ടോ? കാര്‍പല്‍ ടണല്‍ സിന്‍ഡ്രോമിനു സാധ്യത
Reporter
കൈയിലെ വേദനയ്ക്കുളള പ്രധാന കാരണമാണ് കാര്‍പല്‍ ടണല്‍ സിന്‍ഡ്രോം. മീഡിയന്‍ നേര്‍വ് എന്ന ഞരമ്പ് മണിബന്ധത്തില്‍ ട്രാന്‍സ്!വേഴ്‌സ് കാര്‍പല്‍ ലിഗമെന്റിന്റെ അടിയില്‍ ഞെരിയുമ്പോള്‍ ആണ് ഇങ്ങനെ വേദന വരുന്നത്. ഈ സമയത്ത് കൈയില്‍ ഷോക്കും മരവിപ്പും അനുഭവപ്പെടുന്നു.

പ്രത്യേകിച്ച് ഉറക്കത്തിനിടയില്‍ കൈയ്ക്ക് വേദനയും മരവിപ്പും അനുഭവപ്പെടാം. കൈയിലെ വിരലുകളിലാണ് സാധാരണ വേദന ഉണ്ടാകുന്നത്. കമ്പ്യൂട്ടര്‍ കീബോര്‍ഡും മൗസും ഏറെനേരം ഉപയോഗിക്കേണ്ടി വരുന്നവരിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്. തൈറോയിഡ് ഹോര്‍മോണ്‍ കുറവ്, ഗര്‍ഭിണി ആകുമ്പോള്‍ ഒക്കെ ഇത് കൂടുതലായി ഉണ്ടാകും.

സൂഷ്മപരിശോധനയിലൂടെ രോഗം കണ്ടുപിടിക്കാം. ആദ്യഘട്ടത്തില്‍ മണിബന്ധത്തില്‍ സ്പ്ലിന്റ് ഇടുകയും വേദന കുറയ്ക്കുന്നതിനുളള മരുന്നുകള്‍ കഴിക്കേണ്ടി വരും. ആദ്യമേ ചികിത്സ ആരംഭിച്ചാല്‍ രോഗം ഭേദമാകും. അതിനാല്‍ കൈയിലെ ചെറിയ വേദന പോലും നിസാരമായി കാണരുത്. മരുന്നുകളിലൂടെ ചികിത്സ ഫലിച്ചില്ലെങ്കില്‍ ശസ്ത്രക്രിയയിലൂടെ മാറ്റാം.
 
Other News in this category

 
 




 
Close Window