Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=111.7943 INR
ukmalayalampathram.com
Mon 24th Aug 2026
 
 
ആരോഗ്യം
  Add your Comment comment
ഫ്രൂട്‌സ് വാങ്ങുമ്പോള്‍ അതീവ ജാഗ്രത: വവ്വാലുകളാണ് നിപ്പ വൈറസ് പരത്തിയതെന്ന് തെളിഞ്ഞു
Reporter
നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് വവ്വാലുകളില്‍നിന്ന് ശേഖരിച്ച സാമ്പിളുകളില്‍ നിപ്പ വൈറസിന്റെ സാന്നിധ്യം കണ്ടെത്തി. 36 സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ 12 എണ്ണത്തിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നിപ്പ ബാധിച്ച സമയത്ത് ശേഖരിച്ച സാമ്പിളില്‍ പത്തെണ്ണത്തിലും വൈറസ് സാന്നിധ്യമുണ്ടായിരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ധന്‍ ആണ് ഇക്കാര്യം ലോക്‌സഭയെ അറിയിച്ചത്.

കേരളത്തില്‍ എറണാകുളത്ത് ഒരു നിപ കേസാണ് തുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രോഗിയെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. 50 പേരില്‍ നിപ സംശയിച്ചിരുന്നു. എന്നാല്‍ ആരിലും നിപ വൈറസ് ബാധ കണ്ടെത്താനായില്ല. വൈറസ് ബാധിച്ചയാളുമായി അടുത്തിടപഴകിയ 330 പേരെ നിരീക്ഷണ വിധേയമാക്കിയെങ്കിലും വൈറസ് ബാധ കണ്ടെത്തിയില്ലെന്നും മന്ത്രി പറഞ്ഞു.

ജൂണ്‍ മാസം ആദ്യത്തെ ആഴ്ചയാണ് എറണാകുളം ജില്ലയില്‍ വൈറസ് ബാധ റിപ്പോര്‍ട്ടു ചെയ്തത്. ശേഷം നിപയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് വവ്വാലുകളില്‍നിന്ന് സാമ്പിള്‍ ശേഖരിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. തുടര്‍ന്ന് 36 സാമ്പിളുകള്‍ ശേഖരിച്ചു. അതില്‍ 2 എണ്ണത്തില്‍ നിപ വൈറസ് സാന്നിധ്യം കണ്ടെത്തി. 2018 ല്‍ കോഴിക്കോട് നിപ വൈറസ് ബാധയുണ്ടായ സമയത്ത് 52 വവ്വാലുകളില്‍നിന്ന് സാമ്പിള്‍ ശേഖരിച്ചിരുന്നു. ഇവയില്‍ പത്തെണ്ണത്തിലും (19 ശതമാനം) വൈറസ് സാന്നിധ്യം കണ്ടെത്തി.

2001 ലും 2007 ലും പശ്ചിമ ബംഗാളിലും 2018 ലും 19 ലും കേരളത്തിലുമാണ് നിപ വൈറസ് ബാധ കണ്ടെത്തിയത്. 2001 ല്‍ പശ്ചിമ ബംഗാളിലെ സിലിഗുരിയില്‍ 45 പേര്‍ നിപ്പ വൈറസ് ബാധിച്ചു മരിച്ചിരുന്നു. 2007 ല്‍ ബംഗാളിലെ നാദിയ ജില്ലയില്‍നിന്ന് അഞ്ച് മരണം റിപ്പോര്‍ട്ടു ചെയ്തു. 2018 ല്‍ കേരളത്തിലെ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍നിന്നായി 19 കേസുകളും 17 മരണങ്ങളും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു. ഈ വര്‍ഷം കേരളത്തില്‍നിന്ന് വൈറസ് ബാധയെത്തുടര്‍ന്നുള്ള മരണം റിപ്പോര്‍ട്ടു ചെയ്തിട്ടില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചു. കേരളത്തില്‍ നിന്നുളള എംപിമാരായ അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍ എന്നിവരുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
 
Other News in this category

 
 




 
Close Window