Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=111.7943 INR
ukmalayalampathram.com
Mon 24th Aug 2026
 
 
ആരോഗ്യം
  Add your Comment comment
കൊളസ്‌ട്രോള്‍ രണ്ടു തരം: നല്ല കൊളസ്‌ട്രോള്‍ വര്‍ധിപ്പിക്കാന്‍ സ്ഥിരം ഭക്ഷണത്തില്‍ പുതിയ ചിലത് ഉള്‍പ്പെടുത്തുക
Reporter
കൊളസ്‌ട്രോള്‍ രണ്ട് തരത്തിലുണ്ട്. മോശം കൊളസ്‌ട്രോളും (എല്‍ഡിഎല്‍) നല്ല കൊളസ്‌ട്രോളും(എച്ച്ഡിഎല്‍). എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ ഹൃദ്രോഗത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നാണ് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ നടത്തിയ പഠനത്തില്‍ പറയുന്നത്. എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നതെന്നും ഹൃദയാഘാതം, പക്ഷാഘാതം എന്നിവ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നും ?ഗവേഷകര്‍ പറയുന്നു.

ട്രൈഗ്ലിസറൈഡുകള്‍ കുറയ്ക്കുന്നതിലും നല്ല കൊളസ്‌ട്രോള്‍ ഉയര്‍ത്തുന്നതിലും മീനെണ്ണയില്‍ കാണപ്പെടുന്ന ഒമേഗ 3 ഫാറ്റി ആസിഡുകള്‍ക്ക് വലിയൊരു പങ്കുണ്ടെന്ന് തെളിവുകള്‍ സൂചിപ്പിക്കുന്നു. രക്തത്തില്‍ ട്രൈഗ്ലിസറൈഡിന്റെ അളവ് ഉയര്‍ന്നാല്‍ അത് ഹൃദ്രോഗത്തിന് കാരണമാകും. ട്രൈഗ്ലിസറൈഡുകളുടെ അളവു കൂടുന്നത് ആരോഗ്യത്തിന് നല്ലതല്ല. ഇവ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.

പുകവലി, മദ്യം, മധുരപലഹാരങ്ങള്‍ എന്നിവ ട്രൈഗ്ലിസറൈഡുകളുടെ തോത് ഉയര്‍ത്തുമെന്നും പഠനത്തില്‍ പറയുന്നു. 28 പുരുഷന്മാരിലും 53 സ്ത്രീകളിലുമാണ് പഠനം നടത്തിയത്. ദിവസേനയുള്ള മീനെണ്ണയുടെ ഉപയോ?ഗവും വ്യായാമത്തിന്റെയും സ്വാധീനം ഗവേഷകര്‍ വിലയിരുത്തി.

ഒരു ?ഗ്രൂപ്പിന് മീനെണ്ണ നല്‍കുകയും വ്യായാമം ചെയ്യാനും നിര്‍ദേശിച്ചു. മീനെണ്ണ കഴിച്ച ?ഗ്രൂപ്പിന് എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ 11.60 ശതമാനം വര്‍ധിച്ചതായി കണ്ടെത്തി. സാല്‍മണ്‍ മത്സ്യം ആഴ്ച്ചയില്‍ രണ്ട് തവണ കഴിക്കുന്നത് ട്രൈഗ്ലിസറൈഡുകള്‍ കുറയ്ക്കുകയും എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ വര്‍ധിപ്പിക്കാനും സഹായിക്കുമെന്ന് ?ഗവേഷകര്‍ പറയുന്നു.
 
Other News in this category

 
 




 
Close Window