Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 04th Oct 2026
 
 
ആരോഗ്യം
  Add your Comment comment
ഓട്‌സ്, സാലഡ്, കോഴിമുട്ട: സ്ത്രീകളുടെ ശരീരത്തില്‍ അദ്ഭുതകരമായ മാറ്റങ്ങള്‍ ഉണ്ടാക്കുന്നു
Reporter
ഓട്‌സില്‍ ധാരാളം സോല്യുബിള്‍ ഫൈബറാണ് അടങ്ങിയിരിക്കുന്നത്. ഇവ കൊളസ്‌ട്രോളിനെതിരെ പ്രതിരോധിക്കാന്‍ സഹായിക്കും. സോല്യുബിള്‍ ഫൈബര്‍ ബൈല്‍ ആസിഡുകളുമായി ചേര്‍ന്ന് കൊളസ്‌ട്രോളിനെ ഇല്ലാതാക്കും. ബീന്‍സ്, ആപ്പിള്‍, ക്യാരറ്റ് എന്നിവയിലും സോല്യുബിള്‍ ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് അകറ്റാന്‍ ഏറ്റവും മികച്ച ഭക്ഷണമാണ് ഓട്‌സ്. രാവിലെ പ്രഭാതഭക്ഷണത്തിന് ഓട്‌സ് പാലില്‍ കുറുക്കി കഴിക്കാവുന്നതാണ്. മധുരം ചേര്‍ക്കാതെ വേണം ഓട്‌സ് കഴിക്കാന്‍.
ശരീരഭാരം കുറയ്ക്കാന്‍ ഉദ്ദേശിക്കുന്നവര്‍ ദിവസവും ഉച്ചയ്ക്ക് ഒരു ബൗള്‍ വെജിറ്റബിള്‍ സാലഡ് കഴിക്കുന്നത് ശീലമാക്കുക. കാരണം വിശപ്പ് കുറയ്ക്കാനും വയറ് എപ്പോഴും നിറഞ്ഞിരിക്കാനും സാലഡ് കഴിക്കുന്നത് സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ ദിവസവും ഒരു നേരം സാലഡ് കഴിക്കുന്നത് ഭക്ഷണം എളുപ്പം ദഹിക്കാനും മലബന്ധം മാറ്റാനും സഹായിക്കുമെന്ന് ബാര്‍ബറ റോള്‍സ് രചിച്ച ദ വോള്യൂമെട്രിക്‌സ് എന്ന പുസ്തകത്തില്‍ പറയുന്നു. അടിവയറ്റിലെ കൊഴുപ്പ് ഇല്ലാതാക്കാന്‍ സാലഡ് കഴിക്കുന്നത് ?ഗുണം ചെയ്യും.
ആരോ?ഗ്യത്തിന് ഏറ്റവും മികച്ച ഭക്ഷണമാണ് നട്‌സ്. ദിവസവും ഒരു പിടി നട്‌സ് കഴിക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ അകറ്റി നല്ല കൊളസ്‌ട്രോള്‍ നിലനിര്‍ത്താന്‍ സഹായിക്കുന്നു. ദിവസവും ഒരു പിടി നട്‌സ് കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കുമെന്ന് മുമ്പ് യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയിലെ ഒരു സംഘം ?ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു. ദിവസവും ബ്രേക്ക്ഫാസ്റ്റില്‍ പിസ്ത, വാള്‍നട്ട്, അണ്ടിപരിപ്പ്, ബദാം ഇവയില്‍ ഏതെങ്കിലും ഒരു നട്‌സ് കഴിക്കുന്നത് വിശപ്പ് കുറയ്ക്കാന്‍ ?സഹായിക്കും.

മുട്ട കഴിച്ചാല്‍ കൊളസ്‌ട്രോള്‍ കൂടുമെന്നാണ് പൊതുവേയുള്ള ധാരണ. എന്നാല്‍ ആഴ്ച്ചയില്‍ രണ്ടോ മൂന്നോ മുട്ട കഴിക്കുന്നത് യാതൊരു ആരോ?ഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കില്ലെന്നാണ് വിദ?ഗ്ധര്‍ പറയുന്നത്. ആഴ്ച്ചയില്‍ രണ്ട് മുട്ട വീതം കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കുമെന്ന് ഈസ്റ്റേണ്‍ ഫിന്‍ലന്‍ഡിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു. മുട്ട കഴിക്കുന്നത് വയറ് നിറഞ്ഞതായി തോന്നിപ്പിക്കും. അത് കൊണ്ട് തന്നെ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാനാകും. ശരീരഭാരം കുറയ്ക്കാന്‍ ആ?ഗ്രഹിക്കുന്നവര്‍ മുട്ട പുഴുങ്ങി കഴിക്കുന്നതാകും കൂടുതല്‍ നല്ലത്.
 
Other News in this category

 
 




 
Close Window