Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=111.7943 INR
ukmalayalampathram.com
Mon 24th Aug 2026
 
 
ആരോഗ്യം
  Add your Comment comment
ഈജിപ്തിലാണ് ആദ്യം കോണ്ടം ഉണ്ടാക്കിയത്; അതുണ്ടായ സാഹചര്യം അറിഞ്ഞിരിക്കുന്നത് നല്ലതാണ്
Reporter
ഒരു കോണ്ടം കൃത്യമായി ധരിച്ചാല്‍ മതി. രണ്ട് കോണ്ടം ആവശ്യമില്ല. രണ്ട് കോണ്ടം ഉപയോഗിക്കുമ്പോള്‍ തെന്നി പോകാന്‍ സാധ്യതയുമുണ്ട്. - കോണ്ടത്തെ കുറിച്ച് ഗവേഷണം നടത്തിയവര്‍ പറയുന്നു. അമേരിക്കന്‍ ആരോഗ്യ വിദഗ്ധര്‍ കോണ്ടത്തിന്റെ ഉറവിടവും കണ്ടെത്തി. ഈജിപ്തിലാണേ്രത കോണ്ടം ആദ്യമായി ഉണ്ടാക്കിയത്. ജീവിത സാഹചര്യം മെച്ചപ്പെടുത്താന്‍ ഗര്‍ഭനിരോധന മാര്‍ഗം കണ്ടെത്തുകയായിരുന്നു. രാജാവിനു വേണ്ടി ഫിസിഷ്യനാണു കോണ്ടം നിര്‍മിച്ചത്. ഡോക്ടറുടെ പേരാണ് കോണ്ടം. ഗര്‍ഭ നിരോധന ഉറ പിന്നീട് അദ്ദേഹത്തിന്റെ പേരില്‍ അറിയപ്പെട്ടു.
എല്ലാ കോണ്ടവും ഒരുപോലെ സുരക്ഷിതം നല്‍കില്ല. നല്ല ഉറപ്പുളള കമ്പനികളുടെ കോണ്ടം മാത്രം ഉപയോഗിക്കുക എന്നാണ് അമേരിക്കന്‍ സെക്ഷ്വല്‍ ഹെല്‍ത്ത് അസോസിയേഷന്‍ പറയുന്നത്. ലാറ്റക്‌സ് കോണ്ടം ആണ് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്നത്.
ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് മുമ്പ് തന്നെ കോണ്ടം ധരിക്കണം. ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് മുമ്പ് കുറച്ച് സമയമെടുത്ത് കോണ്ടം കൃത്യ സ്ഥാനത്ത് തന്നെയാണോ ധരിച്ചിരിക്കുന്നത് എന്ന് പരിശോധിക്കണം. സാധാരണ അളവിലുളള കോണ്ടം ആണ് എല്ലാ പുരുഷന്മാരും ഉപയോഗിക്കുന്നത്. എന്നാല്‍ കൃത്യ അളവിലുളള കോണ്ടം തെരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. കോണ്ടം തീരെ ചെറുതാകാനോ വലുതാകാനോ പാടില്ല. സാധാരണ ഒരു കോണ്ടത്തിന്റെ അളവ് 7.25 to 7.8 inch ആണ്. ഇതില്‍ ചെറിയ വ്യത്യസങ്ങളോട് കൂടിയുളള കോണ്ടവും ലഭ്യമാണ്. തീര്‍ച്ചയായും കോണ്ടത്തിനും കാലാവധിയുണ്ട്. കാലാവധി കഴിഞ്ഞിട്ടില്ല എന്ന് ഉറപ്പുവരുത്തണം. തൊട്ടുനോക്കുമ്പോള്‍ 'സ്റ്റിഫ്‌നസ്' (ദൃഢത) തോന്നുന്നുവെങ്കില്‍ ഇത് കാലാവധി കഴിഞ്ഞത് കൊണ്ടായിരിക്കണം. അതുപോലെ ഒട്ടുന്നതായി തോന്നുന്നതും കാലാവധി കഴിഞ്ഞത് കൊണ്ടാകാം. നിറത്തിലും മണത്തിലും വ്യത്യാസമുണ്ടാകുന്നതും കാലാവധി കഴിഞ്ഞത് കൊണ്ടാകാം. ചിലതിലാണെങ്കില്‍ അതിന്റെ 'ഇലാസ്റ്റിസിറ്റി'യും നഷ്ടപ്പെട്ടതായി കാണാറുണ്ട്.
 
Other News in this category

 
 




 
Close Window