Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 04th Oct 2026
 
 
ആരോഗ്യം
  Add your Comment comment
സ്ത്രീകള്‍ അറിഞ്ഞിരിക്കുക: ബ്രെസ്റ്റ് ക്യാന്‍സറിന്റെ ലക്ഷണങ്ങള്‍, ശരീരത്തിലെ മാറ്റങ്ങള്‍
Reporter
സ്ത്രീശരീരത്തിലെ ഈസ്ട്രജന്‍, പ്രൊജസ്ടറോണ്‍ ഹോര്‍മോണുകളുടെ വ്യതിയാനങ്ങള്‍, ജീവിതശൈലിയില്‍ വന്നിട്ടുള്ള മാറ്റങ്ങള്‍, മാംസാഹാരവും കൊഴുപ്പ് കൂടിയതുമായ ഭക്ഷണക്രമം, അമിതവണ്ണം, വ്യായാമക്കുറവ്, പ്രസവിക്കുകയും മുലയൂട്ടുകയും ചെയ്യാത്ത അവസ്ഥ, നേരത്തേയുള്ള ആര്‍ത്തവാരംഭം, വൈകിയുള്ള ആര്‍ത്തവ വിരാമം തുടങ്ങിയ ഘടകങ്ങളും സ്തനാര്‍ബുദബാധയ്ക്കുള്ള കാരണങ്ങളായേക്കാം. വളരെ ചെറിയ ശതമാനം സ്ത്രീകളില്‍ പാരമ്പര്യമായും സ്തനാര്‍ബുദം ബാധിക്കാം. സ്ത്രീകളില്‍ മാത്രമല്ല, അപൂര്‍വമായി പുരുഷന്മാര്‍ക്കും സ്തനാര്‍ബുദം ബാധിക്കാറുണ്ട്.
ലക്ഷണങ്ങള്‍ സ്തനങ്ങളില്‍ ഉണ്ടാവുന്ന ചെറിയ മാറ്റങ്ങള്‍ പോലും കരുതലോടെ നിരീക്ഷിച്ചാല്‍ വളരെ നേരത്തേ തന്നെ രോഗം കണ്ടെത്താന്‍ കഴിയും. എല്ലാ മാസവും കഴിവതും ആത്തവ ദിവസങ്ങള്‍ കഴിഞ്ഞ് ആദ്യത്തെ 10 ദിവസത്തിനുള്ളില്‍ ഒരു കണ്ണാടിയുടെ മുന്നില്‍ നിന്ന് സ്വയം സ്തന പരിശോധന നടത്തുന്നത് വ്യത്യാസങ്ങള്‍ എളുപ്പത്തില്‍ തിരിച്ചറിയാം.
വേദനയുള്ളതോ അല്ലാത്തതോ ആയ മുഴകള്‍, സ്തനങ്ങളിലെ കല്ലിപ്പ്, ആര്‍ത്തവത്തോടനുബന്ധിച്ചല്ലാതെ അനുഭവപ്പെടുന്ന സ്തനങ്ങളിലെ വേദന, തൊലിപ്പുറത്തുള്ള നിറവ്യത്യാസം, മുലഞെട്ട് അകത്തേക്ക് വലിയുക, സ്തനങ്ങളില്‍ നിന്ന് രക്തമയമുള്ളതോ അല്ലാത്തതോ ആയ സ്രവം പുറത്തേക്ക് വരിക, കക്ഷത്തിലോ കഴുത്തിലോ മുഴകള്‍ ഉണ്ടാകുക എന്നിവ കണ്ടെത്തിയാല്‍ ഉടനെ തന്നെ ഒരു വിദഗ്ദ്ധ ഡോക്ടറുടെ പരിശോധനയ്ക്ക് വിധേയരാകണം.
ജീവിതശൈലീ രോഗങ്ങളുടെ പട്ടികയിലാണ് സ്തനാര്‍ബുദത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ശരീരത്തില്‍ ഉണ്ടാവുന്ന ചില ജനിതക വ്യതിയാനങ്ങളാണ് രോഗബാധയ്ക്കുള്ള പരമപ്രധാനമായ കാരണം.
 
Other News in this category

 
 




 
Close Window