Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 04th Oct 2026
 
 
ആരോഗ്യം
  Add your Comment comment
രാത്രി ചോറു വയ്ക്കാറുണ്ടോ? പിറ്റേന്നു പഴങ്കഞ്ഞി വലിച്ചെറിയരുത്: നാല് തരം ആരോഗ്യ പ്രശ്‌നങ്ങളെ പ്രതിരോധിക്കാം
Reporter
പ്രഭാതത്തില്‍ മാത്രമല്ല ഒരു ദിവസത്തേക്കു മുഴുവന്‍ ശരീരത്തിനു വേണ്ട ഉന്മേഷവും കുളിര്‍മയും നല്‍കുന്ന ഭക്ഷണം വേറെയില്ലെന്ന് തന്നെ പറയാം.ചോറ് ഏറെ നേരം വെള്ളത്തില്‍ കിടക്കുന്നതിനാല്‍ അതിലടങ്ങിയിരിക്കുന്ന അയേണ്‍ ,പൊട്ടാസ്യം എന്നിവയുടെ അളവ് ഇരട്ടിയായി വര്‍ധിക്കുന്നു.

പ്രഭാതഭക്ഷണത്തില്‍ പഴങ്കഞ്ഞി ഉള്‍പ്പെടുത്തുന്നത് ദഹനം സുഗമമാകുകയും ദിനം മുഴുവന്‍ ശരീരത്തിന് തണുപ്പ് ലഭിക്കുകയും ചെയ്യുന്നു. സലേനിയം ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ സന്ധിവാതം,ഹൃദയസംബന്ധമായ അസുഖങ്ങള്‍, ക്യാന്‍സര്‍ എന്നിവ ഒരു പരിധിവരെ തടയുന്നു. മലബന്ധ പ്രശ്‌നങ്ങള്‍ക്ക് നല്ലൊരു ഭക്ഷണമാണ് പഴങ്കഞ്ഞി. ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ദഹനപ്രക്രിയ സുഗമമാക്കി മലബന്ധം കുറയ്ക്കുക മാത്രമല്ല,അള്‍സര്‍ കുടലിലുണ്ടാവുന്ന ക്യാന്‍സര്‍ എന്നിവയെ തടയുകയും

ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്ന പഴങ്കഞ്ഞി ദിവസവും കഴിക്കുന്നത് ചര്‍മ്മത്തിന് തിളക്കം നല്‍കാനും ചെറുപ്പം നിലനിര്‍ത്താനും സഹായിക്കുന്നു.

ഒരു കപ്പ് പഴങ്കഞ്ഞിയില്‍ ഒരു മനുഷ്യ ശരീരത്തിന് അവശ്യം വേണ്ട 80% ത്തോളം മാംഗനീസ് അടങ്ങിയിരിക്കുന്നു .ഇത് ശരീരത്തിലെ കൊഴുപ്പിനെ എളുപ്പത്തില്‍ വിഘടിപ്പിക്കുന്നു.
 
Other News in this category

 
 




 
Close Window