Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=116.6317 INR  1 EURO=102.5641 INR
ukmalayalampathram.com
Fri 31st Oct 2025
 
 
ആരോഗ്യം
  Add your Comment comment
കേരളത്തിലെ പ്രൈവറ്റ് ആശുപത്രികളിലും ലാബുകളിലും കൊവിഡ് പരിശോധന നടത്താന്‍ അനുമതി
Reporter
സ്വകാര്യ ആശുപത്രി ലാബുകളിലും ആന്റിജന്‍ പരിശോധനയ്ക്ക് അനുമതി. 625 രൂപയായിരിക്കും പരിശോധനാ ഫീസ്. ഇതുസംബന്ധിച്ച് ആരോഗ്യവകുപ്പ് ഉത്തരവ് പുറത്തിറങ്ങി. നിലവില്‍ സമൂഹവ്യാപനമുണ്ടായോ എന്നു തിരിച്ചറിയാനും ആശുപത്രികളില്‍ രോഗികളെ പ്രവേശിപ്പിക്കുന്നതിന് മുന്‍പായും ആന്റിജന്‍ ടെസ്റ്റുകള്‍ നടത്തുന്നുണ്ട്. രണ്ട് മണിക്കൂറിനകം ഫലം അറിയാം എന്നതാണ് ആന്റിജന്‍ പരിശോധനയുടെ പ്രധാനമേന്മ.

അതേസമയം ആന്റിജന്‍ പരിശോധനയില്‍ പൊസീറ്റീവായാലും റിയല്‍ ടൈം പിസ!ിആ!ര്‍ ടെസ്റ്റ് നടത്തിയാണ് സംസ്ഥാനത്ത് കൊവിഡ് രോഗബാധ ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്. 48 മണിക്കൂറിനകം രണ്ട് തവണ ആ!ര്‍ടി പിസിആ!ര്‍ ടെസ്റ്റ് പൊസിറ്റീവായാല്‍ മാത്രമേ കൊവിഡ് സ്ഥിരീകരിക്കൂ. നേരത്തെ കൊവിഡ് രോഗിയെ ഡിസ്ചാര്‍ജ് ചെയ്യാനും രണ്ട് പിസിആര്‍ ടെസ്റ്റ് നടത്തിയിരുന്നുവെങ്കിലും ഇപ്പോള്‍ 14 ദിവസം കഴിഞ്ഞ് ഒരു ടെസ്റ്റ് നടത്തിയാണ് രോഗമുക്തി ഉറപ്പിക്കുന്നത്.
 
Other News in this category

 
 




 
Close Window