Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 04th Oct 2026
 
 
ആരോഗ്യം
  Add your Comment comment
'ഡിസീസ് എക്‌സ്': 2021ല്‍ ലോകം നേരിടാന്‍ പോകുന്ന മറ്റൊരു മഹാമാരി - ലോകാരോഗ്യ സംഘടന
Reporter
ലോകം. കോവിഡിനേക്കാള്‍ അപകടകാരിയായ മഹാമാരി ലോകത്തെ കീഴ്‌പ്പെടുത്തിയേക്കുമെന്നാണ് മുന്നറിയിപ്പ്. അതിവേഗം പടര്‍ന്നുപിടിക്കാന്‍ സാധിക്കുന്ന രോഗത്തിന് 'ഡിസീസ് എക്‌സ്' എന്നാണ് ലോകാരോഗ്യ സംഘടന നല്‍കിയിരിക്കുന്ന പേര്. എക്‌സ് എന്നത് ആക്‌സ്മികമായി എന്നതിനെയാണ് സൂചിപ്പിക്കുന്നതെന്നും സംഘടന പറയുന്നു.
ഡിസീസ് എക്‌സ് ബാധിച്ച ആദ്യ രോഗിയെന്ന് സംശയിക്കുന്ന ആളെ കണ്ടെത്തി. ആഫ്രിക്കന്‍ രാജ്യമായ കോംഗോ റിപ്പബ്ലിക്കിലെ ഇന്‍ഗെന്‍ഡെയില്‍ നിന്നാണിത്. കടുത്ത പനിയും രക്തസ്രാവവുമായാണ് ഇയാള്‍ ചികിത്സ തേടിയത്. ഇയാള്‍ നിരീക്ഷണത്തിലാണ്. ഡിസീസ് എക്‌സ് അതിവിനാശകാരിയാകാമെന്ന് 1976 ല്‍ ആദ്യമായി എബോള വൈറസ് കണ്ടുപിടിച്ച പ്രൊഫസര്‍ ജീന്‍ ജാക്വസ് മുയെംബെ തംഫും മുന്നറിയിപ്പ് നല്‍കി. ആഫ്രിക്കയിലെ ഉഷ്ണമേഖല മഴക്കാടുകള്‍ നിരവധി മാരകമായ വൈറസുകള്‍ പുറപ്പെടുവിക്കുന്നതിന്റെ ഉറവിടമാകുമെന്നും അദ്ദേഹം പറയുന്നു.
ജന്തുക്കളിലൂടെ തന്നെയാണ് ഈ രോഗവും മനുഷ്യരിലേക്ക് പകരുക. കൊറോണ വൈറസിന് സമാനമായ നിരക്കില്‍ ഈ രോഗം പടര്‍ന്നുപിടിക്കാമെന്നും മരണനിരക്ക് 50-90 ശതമാനം വരെയാകാമെന്നും ലോകാരോഗ്യസംഘടന ചൂണ്ടിക്കാട്ടുന്നു. വനനശീകരണം, മൃഗങ്ങളുടെ ആവാസ വ്യവസ്ഥ തകര്‍ക്കല്‍, വന്യജീവി വ്യാപാരം എന്നിവയാണ്? അപകടകാരിയായ രോഗങ്ങളുടെ വ്യാപനത്തിനിടയാക്കുന്നതെന്നും സംഘടന മുന്നറിയിപ്പ്? നല്‍കുന്നു.
 
Other News in this category

 
 




 
Close Window