Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=111.7943 INR
ukmalayalampathram.com
Mon 24th Aug 2026
 
 
ആരോഗ്യം
  Add your Comment comment
കുഞ്ഞുണ്ടായി ഒരു മാസത്തിനുള്ളില്‍ സ്‌നേഹപ്രകടനത്തിന് ചുംബനം വേണ്ട: വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍
Reporter
നവജാതശിശുക്കളുടെ മാതാപിതാക്കളില്‍ പലരും കുഞ്ഞുങ്ങള്‍ക്ക് മറ്റുള്ളവര്‍ ഉമ്മ നല്‍കുന്നത് വിലക്കിയേക്കും. ഇത് അവരുടെ സ്വാര്‍ത്ഥതയോ ഭ്രാന്തോ ആണെന്ന് ചിലര്‍ക്കെങ്കിലും തോന്നിയേക്കാം. എന്നാല്‍ പുറത്തു നിന്നുള്ളവര്‍ മാത്രമല്ല, നവജാത ശിശുക്കളുടെ മാതാപിതാക്കള്‍ പോലും അവര്‍ക്ക് ഉമ്മ നല്‍കാതിരിക്കുന്നതാണ് അവരുടെ സുരക്ഷയ്ക്ക് നല്ലതെന്ന് വിദഗ്ധര്‍ പറയുന്നു.
നവജാതശിശുക്കള്‍ക്ക് രോഗപ്രതിരോധ ശേഷി വളരെ കുറവായിരിക്കും. അതുകൊണ്ട് തന്നെ കുഞ്ഞുങ്ങളുടെ ആദ്യ ആഴ്ചകളില്‍ കൂടുതല്‍ കരുതല്‍ നിര്‍ണായകമാണ്. ഏതെങ്കിലും തരത്തിലുള്ള വൈറസ്, ബാക്ടീരിയ ആക്രമണങ്ങള്‍ അവരുടെ ജീവന്‍ തന്നെ അപകടത്തിലാക്കും. ആയിരക്കണക്കിന് രോഗാണുക്കളുടെ ആവാസ കേന്ദ്രമായ നമ്മുടെ കൈകള്‍ കുട്ടികളെ തൊടുന്നതിനു മുമ്പ് നന്നായി കഴുകണം. അതുപോലെ, നമ്മുടെ മുഖത്തും ആയിരക്കണക്കിന് രോഗാണുക്കളുണ്ടാകാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ കുഞ്ഞുങ്ങളെ ചുംബിക്കുമ്പോള്‍ ഈ രോഗകാരികള്‍ അവരുടെ ചര്‍മ്മത്തിലേക്ക് വ്യാപിക്കും.
നവജാത ശിശുക്കള്‍ക്ക് എച്ച്എസ്വി -1 വൈറസ് ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് ഹെര്‍പ്പസ് സിംപ്ലക്‌സ് വൈറസ് എന്നും അറിയപ്പെടുന്നു. ഈ വൈറസ് മുതിര്‍ന്നവരില്‍ വായയ്ക്കും ചുണ്ടിനും ചുറ്റും വ്രണങ്ങള്‍ ഉണ്ടാക്കുന്നു. ചില സമയങ്ങളില്‍ ഇവ മുതിര്‍ന്നവരില്‍ പ്രത്യേക ലക്ഷണങ്ങള്‍ കാണിക്കുന്നില്ലെങ്കിലും കുഞ്ഞുങ്ങള്‍ക്ക് മാരകമായേക്കാം. ചുംബനം വഴി ഈ വൈറസ് മുതിര്‍ന്നവരില്‍ നിന്ന് കുഞ്ഞുങ്ങളിലേയ്ക്ക് പകരും.
40 വയസ് പ്രായമാകുമ്പോള്‍ 90 ശതമാനത്തിലധികം ആളുകള്‍ക്കും ഈ പ്രത്യേക വൈറസ് ബാധിച്ചിട്ടുണ്ടാകുമെന്നും ഇത് നവജാതശിശുക്കളിലേക്ക് വ്യാപിക്കുമെന്നുമാണ് കണക്കാക്കുന്നത്. വൈറസ് ബാധിച്ച ആരെങ്കിലും കുഞ്ഞിന്റെ കൈകളില്‍ സ്പര്‍ശിക്കുകയും കുഞ്ഞ് ആ കൈകള്‍ കണ്ണിലോ മൂക്കിലോ വായിലോ സ്പര്‍ശിച്ചാലും വൈറസ് കുഞ്ഞിന്റെ ശരീരത്തില്‍ എത്തിച്ചേരും. ഇത് അണുബാധയിലേക്ക് നയിക്കും. രോഗപ്രതിരോധ ശേഷി ദുര്‍ബലമായതിനാല്‍ വൈറസ് അതിവേഗം പെരുകുകയും തലച്ചോറിലും സുഷുമ്നാ നാഡികളിലും വീക്കം വരെ ഉണ്ടാക്കുകയും ചെയ്യും.
 
Other News in this category

 
 




 
Close Window