Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=111.7943 INR
ukmalayalampathram.com
Mon 24th Aug 2026
 
 
ആരോഗ്യം
  Add your Comment comment
കോവിഡ് പ്രതിരോധത്തിന് പുതിയ മരുന്നു കണ്ടെത്തിയെന്ന് ഡിഫന്‍സ് റിസേര്‍ച്ച് ലാബ്: വെള്ളത്തില്‍ കലക്കി കുടിക്കാം
Reporter
കോവിഡ് ചികിത്സയ്ക്കായി ഡി.ആര്‍.ഡി.ഒ.(ഡിഫന്‍സ് റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്പ്മെന്റ് ഓര്‍ഗനൈസേഷന്‍) വികസിപ്പിച്ച മരുന്നിന് ഇന്ത്യയിലെ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചു കഴിഞ്ഞു. രാജ്യം കോവിഡ് രണ്ടാം തരംഗത്തിലെ അതിരൂക്ഷ വ്യാപനത്തെ നേരിടുമ്പോള്‍ കോവിഡ് ചികിത്സയില്‍ ഈ മരുന്ന് നിര്‍ണായകമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹൈദരാബാദിലെ ഡോക്ടര്‍ റെഡ്ഡീസ് ലബോറട്ടറീസുമായി സഹകരിച്ചാണ് ഡി.ആര്‍.ഡി.ഒയുടെ കീഴിലുള്ള ലബോറട്ടറിയായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയര്‍ മെഡിസിന്‍ ആന്‍ഡ് അലൈഡ് സയന്‍സസ് ഈ മരുന്ന് വികസിപ്പിച്ചെടുത്തത്. വെള്ളത്തില്‍ ലയിപ്പിച്ച് കുടിക്കാവുന്ന തരത്തില്‍ പൗഡര്‍ രൂപത്തിലുള്ളതാണ് 2 ഡിഓക്‌സി-ഡി-ഗ്ലൂക്കോസ് (2ഡിജി) എന്ന മരുന്ന്. ഡിഓക്‌സി-ഡി-ഗ്ലൂക്കോസ് കോവിഡ് രോഗികള്‍ക്ക് നല്‍കുന്നതിലൂടെ അവരുടെ ആരോഗ്യം മെച്ചപ്പെടുവെന്നാണ് പരീക്ഷണം തെളിയിക്കുന്നത്. ഈ മരുന്ന് ഉപയോഗിച്ച രോഗികള്‍ പെട്ടന്ന് രോഗമുക്തരാവുന്നതായി ആദ്യഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തില്‍ കണ്ടെത്തി. 2 ഡിഓക്‌സി-ഡി-ഗ്ലൂക്കോസില്‍ അടങ്ങിയിരിക്കുന്ന പ്രധാന ഘടകം രോഗികള്‍ക്കു പെട്ടെന്ന് ആരോഗ്യം വീണ്ടെടുക്കാന്‍ സഹായിക്കുകയും കൃത്രിമ ഓക്‌സിജനെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ചെയ്യും. ആശുപത്രികളില്‍ നടന്ന പരീക്ഷണങ്ങളില്‍ രണ്ട് പാക്കറ്റ് മരുന്ന് തുടര്‍ച്ചയായ രണ്ട് ദിവസം നല്‍കിയ രോഗികളില്‍ മൂന്നാം ദിവസം ഓക്സിജന്‍ ലെവല്‍ വര്‍ധിച്ചതായും കൃത്രിമ ഓക്സിജന്‍ പിന്തുണ ഒഴിവാക്കുന്ന തരത്തിലുള്ള പുരോഗതിയാണ് ചികിത്സയില്‍ കണ്ടെത്തിയത്. 30 ശതമാനം രോഗികള്‍ക്ക് ഇത്തരത്തില്‍ ചികിത്സാ പുരോഗതിയുണ്ടായി.

2020 മെയ്-ഒക്ടോബര്‍ മാസങ്ങളില്‍ 110 രോഗികളെ പങ്കെടുപ്പിച്ച് നടത്തിയ രണ്ടാം ഘട്ട പരീക്ഷണത്തിലും രോഗികളില്‍ വലിയ തോതിലുള്ള രോഗമുക്തി നിരക്കാണ് കണ്ടെത്തിയത്. രാജ്യത്തെ 11 ആശുപത്രികളിലായാണ് ഫലപ്രദമായ മൂന്നാം ഘട്ട പരീക്ഷണവും പൂര്‍ത്തിയാക്കിയത്.
 
Other News in this category

 
 




 
Close Window