Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4233 INR  1 EURO=108.2134 INR
ukmalayalampathram.com
Tue 23rd Jun 2026
 
 
ആരോഗ്യം
  Add your Comment comment
സ്‌കൂളുകള്‍ തുറക്കാന്‍ ആലോചന: വിദ്യാര്‍ഥികള്‍ക്ക് വാക്‌സിനേഷനു സൗകര്യമൊരുക്കും
Reporter
കോവിഡ് വ്യാപനം നിയന്ത്രിക്കാനായ സാഹചര്യത്തില്‍ സ്‌കൂളുകള്‍ തുറക്കുന്നതിനുള്ള ഗൗരവമായ ആലോചന നടക്കുകയാണെന്നു മുഖ്യമന്ത്രി. വിദഗ്ധരുമായി ഇതുസംബന്ധിച്ച ചര്‍ച്ച നടക്കുകയാണ്. സംസ്ഥാനത്തെ വ്യവസായ-വ്യാപാര മേഖലകളുടെ പുനരുജ്ജീവനവും അടിയന്തരമായി നടപ്പിലാക്കും.
കോളജുകള്‍ തുറക്കുന്നതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് കോവിഡ് വാക്‌സിനേഷനു സൗകര്യമൊരുക്കും. കോളജിലെത്തുന്നതിനു മുന്‍പ് ആദ്യ ഡോസ് എടുത്തിരിക്കണം. രണ്ടാമത്തെ ഡോസ് എടുക്കാനുള്ളവര്‍ അതും എടുക്കണം.

വിദ്യാര്‍ഥികള്‍ക്ക് വാക്‌സിീന്‍ ലഭിക്കുന്നതിനായി തൊട്ടടുത്തുള്ള ആരോഗ്യപ്രവര്‍ത്തകരുമായോ ആശാപ്രവര്‍ത്തകരുമായോ ബന്ധപ്പെടണം. കോളജ് വിദ്യാര്‍ഥികളുടെ വാക്‌സിനേഷന്‍ ആരോഗ്യ വകുപ്പും ഉന്നതവിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തും.

സര്‍വകലാശാലകള്‍ കേന്ദ്രീകരിച്ച് വാക്‌സീന്‍ എടുക്കാത്ത വിദ്യാര്‍ഥികളുടേയും അധ്യാപകരുടേയും കണക്കെടുത്ത് ഉന്നതവിദ്യാഭ്യാസ വകുപ്പ് ആരോഗ്യ വകുപ്പിന് നല്‍കും. അതടിസ്ഥാനമാക്കി അവിടെത്തന്നെ വാക്‌സിനേഷന്‍ ക്യാംപുകള്‍ സംഘടിപ്പിക്കും.
 
Other News in this category

 
 




 
Close Window