Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=111.7943 INR
ukmalayalampathram.com
Mon 24th Aug 2026
 
 
ആരോഗ്യം
  Add your Comment comment
കോവിഡ് കേസുകളില്‍ വര്‍ധനയില്ല: ശബരിമല തീര്‍ഥാടനത്തില്‍ ആശങ്കയില്ല: ആരോഗ്യമന്ത്രി
Text by TEAM UKMALAYALAM PATHRAM
ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് നിലവില്‍ ആശങ്കകളില്ല. ആവശ്യമെങ്കില്‍ കൊവിഡ് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കൊവിഡുമായി ബന്ധപ്പെട്ട് ജാഗ്രത ഉണ്ടാകണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശം.


ഇന്ന് വൈകിട്ട് റാപ്പിഡ് റെസ്‌പോണ്‍സ് ടീമിന്റെ യോഗം ചേരുന്നുണ്ട്. നിലവില്‍ കൊവിഡ് കേസുകളില്‍ വര്‍ധനയില്ല. പനി ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടെന്നും മന്ത്രി പറഞ്ഞു. കൊവിഡ് ജാഗ്രത ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ന് മുതല്‍ വിമാനത്താവളങ്ങളില്‍ കൊവിഡ് പരിശോധന തുടങ്ങി. അന്താരാഷ്ട്ര യാത്രക്കാരില്‍ നിന്ന് സാമ്പിള്‍ ശേഖരിക്കുമെന്ന് കേന്ദ്രം ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
 
Other News in this category

 
 




 
Close Window