Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=119.8322 INR  1 EURO=104.9208 INR
ukmalayalampathram.com
Sat 20th Dec 2025
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ഇമിഗ്രേഷന്‍ അഡൈ്വസറി കമ്മറ്റി (എംഎസി) പുതിയ വര്‍ഷത്തെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
Reporter
ഇമിഗ്രേഷന്‍ അഡൈ്വസറി കമ്മറ്റി (എംഎസി) പുതിയ വര്‍ഷത്തെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പ്രധാനമായും എന്തെല്ലാം തസ്തികകളാണ് ഷോര്‍ട്ടേജ് ഒക്കുപ്പേഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്നതാണ് ഈ ശുപാര്‍ശ.

തീയേറ്റര്‍ നഴ്‌സുമാര്‍, അനസ്റ്റിറ്റിക് നഴ്‌സുമാര്‍ തുടങ്ങിയ സെപ്ഷ്യലിസ്റ്റ് നഴ്‌സുമാര്‍ ഇത്തവണയും ലിസ്റ്റിലുണ്ട്. എന്നാല്‍ കെയറര്‍മാര്‍, ജനറല്‍ നഴ്‌സുമാര്‍ തുടങ്ങിയ തസ്തികള്‍ ലിസ്റ്റില്‍ ചര്‍ക്കണമെന്ന്് ആവശ്യപ്പെട്ടെങ്കിലും നടപടിയില്ല.ഈ മേഖലയില്‍ ഷേര്‍ട്ടേജ് ഇല്ല എന്നതാണ് മാകിന്റെ വിലയിരുത്തല്‍.സോഷ്യല്‍ വര്‍ക്കമാര്‍ക്കും പ്രതീക്ഷിക്കാന്‍ വകയില്ല. ചില്‍ഡ്രന്‍ ആന്റ് ഫാമിലി സര്‍വീസില്‍ ജോലി ചെയ്യാന്‍ മാത്രമേ സോഷ്യല്‍ വര്‍ക്കര്‍മാര്‍ക്ക് വിസ നല്‍കൂ. ഇപ്പോള്‍ നിലവിലുള്ള മറ്റു മാനദണ്ഡങ്ങള്‍ ഇവര്‍ പാലിക്കുകയും വേണം.

ഷെഫുമാരാണെങ്കില്‍ അക്കോമഡേഷന്‍, ഫുഡ് എന്നിവ ഒഴിച്ച ശേഷം വാര്‍ഷിക ശമ്പളം 28,260 ഉണ്ടെങ്കില്‍ മാത്രമേ ഷെഫുമാരായി നിയമനം നല്‍കാവൂ എന്ന നിബന്ധന തുടരും. ഫാസ്റ്റ് ഫുഡ്, ടേക്ക് എവെ ബിസിനസുകള്‍ ഈ നിബന്ധന പാലിച്ചാലും വിസ ലഭിക്കില്ല. ഒപ്പം അഞ്ചു വര്‍ഷത്തിലധികം പ്രവര്‍ത്തി പരിചയവും നിര്‍ബന്ധമാണ്.

29 ജോലികള്‍ ഷോര്‍ട്ടേജ് ഒക്കുപ്പേഷന്‍ ലിസ്റ്റില്‍ നിന്നുമറ്റാന്‍ മാക് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇതോടെ ഷോര്‍ട്ടേജ് ഒക്കുപ്പേഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നത് 33 തരം ജോലികള്‍ മാത്രമായി. ഇപ്പോള്‍ വിദേശത്തു നിന്നു റിക്രൂട്ട് ചെയ്യാവുന്ന തസ്തികളുടെ എണ്ണം 2,60,000 എന്നതില്‍ നിന്നും 190,000 ആയി കുറയും. 70,000 തസ്തികളിലാണ് ഒഴിവാകുന്നത്.
 
Other News in this category

 
 




 
Close Window