വ്യത്യസ്തതകള്‍ കൊണ്ടു നിറഞ്ഞ വിശ്വസുന്ദരി മത്സരത്തിനാണ് ഇത്തവണ ലോകം സാക്ഷ്യം വഹിച്ചത്. ട്രാന്‍സ്‌ജെന്‍ഡറുകള്‍, പ്ലസ് സൈസ് മോഡല്‍, അമ്മമാര്‍ തുടങ്ങിയവര്‍ ഇത്തവണ ഈ വേദിയില്‍ മാറ്റുരച്ചു. മല്‍സരത്തില്‍ പങ്കെടുത്ത പലരും ഇതിനകം ലോകശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. അതിലൊരാളാണ് പ്ലസ് സൈസ് മോഡലായ ജെയ്ന്‍ ദീപിക ഗാരറ്റ് (Jane Dipika Garrett). സൗന്ദര്യത്തിന് പുതിയ നിര്‍വചനം തന്നെ നല്‍കിയ ഈ പെണ്‍കുട്ടിക്ക് സമൂഹമാധ്യമങ്ങളില്‍ നിറകയ്യടികളാണ് ലഭിക്കുന്നത്. നേഴ്സും സംരംഭകയും കൂടിയാണ് മിസ് നേപ്പാള്‍ ജെയ്ന്‍ ദീപിക ഗാരറ്റ്. ബോഡി പോസിറ്റിവിറ്റിയെ പ്രോത്സാഹിപ്പിക്കുകയും മാനസികാരോഗ്യത്തിനായി നിലകൊള്ളുകയും ചെയ്യുന്നയാള്‍ കൂടിയാണ് ജെയ്ന്‍. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ഇതു സംബന്ധിച്ച പോസ്റ്റുകള്‍ ജെയിന്‍ പങ്കുവെയ്ക്കാറുണ്ട്. ഇത്തവണത്തെ വിശ്വസുന്ദരി മല്‍സരത്തില്‍ ആദ്യ 20 സ്ഥാനങ്ങളിലും ജെയ്ന്‍ ഇടംപിടിച്ചു.
നേപ്പാളിനെ പ്രതിനിധീകരിച്ചാണ് ജെയ്ന്‍ ദിപീക മിസ് യൂണിവേഴ്‌സ് വേദിയില്‍ എത്തിയത്. സ്ത്രീകളുടെ ശരീരത്തിലെ വ്യത്യസ്തമായ മാറ്റങ്ങള്‍ ആഘോഷിക്കാനും, എല്ലാ വലുപ്പത്തില്‍ ഉള്ളവരെയും ആകൃതിയില്‍ ഉള്ളവരെയും ഉള്‍ക്കൊള്ളാനും സമയമായെന്നും ജെയ്ന്‍ പറയുന്നു.
സ്വിംസ്യൂട്ട് റൗണ്ടിലും ജെയ്ന്‍ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ആത്മവിശ്വാസത്തോടെയാണ് ഈ 22 കാരി റാംപില്‍ ഓരോ ചുവടും വെച്ചത്. മെറ്റാലിക് ?ഗ്രീന്‍ നിറത്തിലുള്ള വസ്ത്രമാണ് സ്വിംസ്യൂട്ട് റൗണ്ടില്‍ ജെയിന്‍ ധരിച്ചത്. |