അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകളുടെ തുടര്‍ച്ചയായി 27-ാം തീയതി മുതല്‍ രാഗ സേവ എന്ന പേരില്‍ കലാപ്രകടനങ്ങള്‍ നടന്നു വരികയാണ്. നാല്‍പത്തഞ്ചു ദിവസം തുടര്‍ച്ചയായി ഡാന്‍സ് ചെയ്യുകയാണ്
പ്രശസ്ത നടിയും നര്‍ത്തകിയുമായ വൈജയന്തിമാല നടത്തിയ നൃത്തപ്രകടനത്തിന് കയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ.90-ാം വയസിലാണ് വൈജയന്തിമാല പ്രായത്തെ തോല്‍പ്പിക്കുന്ന പ്രകടനം കാഴ്ചവെച്ചത്.
ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിക്കപ്പെട്ട പദ്മ പുരസ്‌കാരങ്ങളില്‍ വൈജയന്തിമാല പദ്മ വിഭൂഷണ്‍ പുരസ്‌കാരത്തിന് അര്‍ഹയായിരുന്നു. നേരത്തേ പദ്മശ്രീ, കലൈമാമണി, സം?ഗീത നാടക അക്കാദമി പുരസ്‌കാരം തുടങ്ങി നിരവധി ബഹുമതികള്‍ അവരെ തേടിയെത്തിയിട്ടുണ്ട്.
പ്രായത്തിന്റെ വെല്ലുവിളികളെ തോല്‍പ്പിച്ചുകൊണ്ടുള്ള വൈജയന്തിമാലയുടെ ഭരതനാട്യത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ തരം?ഗമാകാന്‍ അധികസമയമൊന്നും വേണ്ടിവന്നില്ല.നിരവധി പേരാണ് താരത്തെ അഭിനന്ദിച്ചുകൊണ്ട് രം?ഗത്തെത്തിയത്. |