Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.9384 INR
ukmalayalampathram.com
Fri 18th Sep 2026
 
 
ഫാഷന്‍
  Add your Comment comment
വിമര്‍ശകര്‍ കാണുക: ആര്‍എല്‍വി രാമകൃഷ്ണന് ഭരതനാട്യത്തില്‍ രണ്ടാം റാങ്ക്
Text By: Team ukmalayalampathram
എംഎ ഭരതനാട്യത്തില്‍ രണ്ടാം റാങ്ക് നേടി ആര്‍ എല്‍ വി രാമകൃഷ്ണന്‍. കാലടി സംസ്‌കൃത സര്‍വ്വകലാശാലയില്‍ നിന്നാണ് പഠനം പൂര്‍ത്തിയാക്കിയത്. വലിയ മാനസിക സംഘര്‍ഷങ്ങള്‍ക്കിടെ പരീക്ഷ എഴുതിയിട്ടും റാങ്ക് കരസ്ഥമാക്കിയ വിവരം ആര്‍എല്‍വി രാമകൃഷ്ണന്‍ തന്നെയാണ് സോഷ്യല്‍ മിഡിയ വഴി പങ്കുവച്ചത്.

കഴിഞ്ഞ രണ്ട് വര്‍ഷമായി കാലടി സംസ്‌കൃത സര്‍വ്വകലാശാലയില്‍ എം.എ ഭരതനാട്യം ഫുള്‍ ടൈം വിദ്യാര്‍ത്ഥിയായി പഠിക്കുകയായിരുന്നു ആര്‍എല്‍വി രാമകൃഷ്ണന്‍. കഴിഞ്ഞ ദിവസമാണ് റിസള്‍ട്ട് വന്നത്. ലിസ്റ്റില്‍ എം.എ ഭരതനാട്യം രണ്ടാം റാങ്കും നേടി. കഴിഞ്ഞ മാസം ഉണ്ടായ പ്രശ്നങ്ങള്‍ക്കിടയിലായിരുന്നുപരീക്ഷ. അതുകൊണ്ടുതന്നെ വലിയ മാനസിക സംഘര്‍ഷത്തിലാണ് പരീക്ഷ എഴുതിയത്. ഭരതനാട്യത്തിലെ നേട്ടത്തോടെ നൃത്തത്തില്‍ ഡബ്ബിള്‍ എം.എ കാരനായി രാമകൃഷ്ണന്‍.
 
Other News in this category

 
 




 
Close Window