ആഗോള കോടീശ്വരന്‍ ഇലോണ്‍ മസ്‌കും ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മലോണിയും തമ്മില്‍ പ്രണയമുണ്ടോ എന്ന ചര്‍ച്ചയ്ക്ക് തല്‍ക്കാലം വിരാമമിടാന്‍ മസ്‌ക് തീരുമാനിച്ചു. താന്‍ അവിടെ ചെന്നത് അമ്മയ്‌ക്കൊപ്പം ആയിരുന്നുവെന്നും എനിക്കും പ്രധാനമന്ത്രി മെലോണിക്കും ഇടയില്‍ പ്രണയബന്ധം ഇല്ലെന്നും മറ്റൊരു എക്‌സ് യൂസറുടെ പോസ്റ്റിന് കീഴില്‍ മസ്‌ക് വ്യക്തമാക്കുന്നു.
സെപ്തംബര്‍ 24 ന് ന്യൂയോര്‍ക്കില്‍ നടന്ന പരിപാടിയില്‍ ജോര്‍ജിയ മെലോണിയെ ഇലോണ്‍ മസ്‌ക് പുകഴ്ത്തിയിരുന്നു. ഇറ്റാലിയന്‍ പ്രധാനമന്ത്രിയുടെ ഭരണ മികവിനെ കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. അറ്റ്‌ലാന്റിക് കൗണ്‍സിലിന്റെ ഗ്ലോബല്‍ സിറ്റിസണ്‍ അവാര്‍ഡ് മെലോണിക്ക് സമ്മാനിച്ച മസ്‌ക് പുറമെ എത്രത്തോളം സുന്ദരിയാണോ അതിനേക്കാളേറെ മനസ് കൊണ്ടും സുന്ദരിയായ ഒരുവള്‍ക്ക് സമ്മാനം നല്‍കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. മസ്‌കിന്റെ പോസ്റ്റ് പങ്കുവച്ച മെലോണി അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് നന്ദി പറഞ്ഞിരുന്നു.
ഇവര്‍ ഡേറ്റ് ചെയ്യുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോയെന്നായിരുന്നു പോസ്റ്റിനൊപ്പം ഉണ്ടായിരുന്ന ചോദ്യം. സംഭവം സൈബര്‍ ലോകത്ത് പറപറന്നതോടെ സംഭവത്തില്‍ വിശദീകരണവുമായി മസ്‌ക് തന്നെ രംഗത്ത് വന്നു. തങ്ങള്‍ ഡേറ്റിങിലല്ല എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. |