ഞായറാഴ്ച വൈകിട്ട് അഞ്ച് മണിമുതല്‍ ചൊവ്വാഴ്ച രാവിലെ അഞ്ച് മണിവരെയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് ഉപവാസം അനുഷ്ടിക്കുന്നതെന്ന് മുന്‍പ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആഴ്ചയിലുടനീളം താന്‍ സ്വാദിഷ്ടമായ ഭക്ഷണം കഴിക്കാറുണ്ടെന്നും ശരീരത്തിന് ഒരു പുനഃക്രമീകരണത്തിനുള്ള അവസരം നല്‍കുകയാണ് ഉപവാസത്തിന്റെ ലക്ഷ്യമെന്നുമാണ് സുനക് പറഞ്ഞത്. എന്നാല്‍ ഈ ശീലം മുന്‍പ് താന്‍ പാലിച്ചു പോന്നിരുന്നു എന്നും പൊതുവെ ഭക്ഷണപ്രിയനായ തനിക്ക് എപ്പോഴും അതിന് കഴിയാറില്ലെന്നും സുനക് പറഞ്ഞു. അഭിമുഖത്തിനിടയില്‍ സുനക് കോഴിയിറച്ചി കഴിച്ചപ്പോള്‍ ഉപവാസത്തിന് ശേഷമുള്ള ആദ്യ ഭക്ഷണമാണോ ഇതെന്നുള്ള അവതാരകന്റെ ചോദ്യത്തിന് ഇത് ഇന്നത്തെ തന്റെ മൂന്നാമത്തെ ഭക്ഷണം ആണെന്നാണ് സുനക് മറുപടി പറഞ്ഞത്. മുന്‍പ് നിങ്ങള്‍ എല്ലാം കേട്ടപോലെ ഉപവാസം അനുഷ്ഠിച്ച് ജീവിക്കുന്ന ഒരാളാകാന്‍ തന്നെയാണ് തന്റെ ആഗ്രഹമെന്നും എന്നാല്‍ വളരെ ആഗ്രഹിച്ച് ഒരാഴ്ച തുടങ്ങിയാലും എല്ലാവരെയും പോലെ ഞാനും യാഥാര്‍ഥ്യത്തിലേക്ക് തിരിച്ചു വരുമെന്നും സുനക് കൂട്ടിച്ചേര്‍ത്തു.