സ്റ്റിയറിംഗില്‍ നായയെ ഇരുത്തി കാറോടിച്ച പള്ളി വികാരിക്കെതിരെ കേസെടുത്തു. പേരയം മിനി ഭവനില്‍ ബൈജു വിന്‍സന്റിനെതിരെയാണ് ആലപ്പുഴ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ കേസെടുത്തത്.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. ചാരുംമൂട്ടില്‍ നിന്ന് പടനിലത്തേക്ക് യാത്ര ചെയ്ത ബൈജു വന്‍സന്റ് തന്റെ നായയെ സ്റ്റിയറിംഗ് വീലില്‍ ഇരുത്തി കാറോടിക്കുകയായിരുന്നു.
നായയെ സ്റ്റിയറിംഗില്‍ ഇരുത്തി പള്ളി വികാരി കാറോടിക്കുന്ന ചിത്രം ചിലര്‍ ആര്‍ടിഒക്ക് കൈമാറിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനുശേഷം ഇദ്ദേഹത്തില്‍ നിന്ന് ആര്‍ടിഒ വിശദീകരണം തേടുകയായിരുന്നു. |