തിരക്കേറിയ മാര്‍ക്കറ്റില്‍ സ്ത്രീകളുടെ ഉള്‍വസ്ത്രം ധരിച്ച് റീല്‍സ് ഷൂട്ട് ചെയ്ത യുവാവിനെ നാട്ടുകാര്‍ തല്ലിച്ചതച്ചു. ഹരിയാനയിലാണ് സംഭവം നടന്നത്. സംഭവത്തിന്റെ വിഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്. പാനിപ്പത്തിലെ ഇന്‍സാര്‍ മാര്‍ക്കറ്റിലാണ് സംഭവം നടന്നത്. ടൈംസ് ഓഫ് ഇന്ത്യ ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നു.
ആള്‍ക്കുട്ടത്തിനിടയില്‍ സ്ത്രീകളുടെ ഉള്‍വസ്ത്രം ധരിച്ച് വിഡിയോയെടുക്കുകയായിരുന്ന യുവാവിനെയാണ് കടയുടമകളും നാട്ടുകാരും ചേര്‍ന്ന് തല്ലിച്ചതച്ചത്. തന്നെ മര്‍ദ്ദിച്ചയാളോട് തല്ലരുതെന്നും താന്‍ പോയ്ക്കോളാമെന്നും യുവാവ് പറയുന്നതും വിഡിയോയില്‍ കാണാം. |